121

Powered By Blogger

Saturday, 24 January 2015

നഷ്‌ടപരിഹാരം ഉടന്‍ വേണമെന്ന്‌ വിന്‍ഡീസിനോട്‌ ബി.സി.സി.ഐ









Story Dated: Saturday, January 24, 2015 08:16



mangalam malayalam online newspaper

മുബൈ: നഷ്‌ടപരിഹാരം നല്‍കാത്ത വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ബി.സി.സി.ഐയുടെ അന്ത്യശാസന. നഷ്‌ടപരിഹാരം ഉടന്‍ ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്‌ ബി.സി.സി.ഐ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചു.


കഴിഞ്ഞ വര്‍ഷം നടന്ന പരമ്പര പൂര്‍ത്തിയാക്കാതെ മടങ്ങിയ വിന്‍ഡീസിസ്‌ ക്രിക്കറ്റ്‌ ടീം മടങ്ങിയിരുന്നു. താരങ്ങളുടെ വേതനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്‌. എന്നാല്‍ നടപടിയില്‍ പ്രതിഷേധമറിയിച്ച ബി.സി.സി.ഐ നഷ്‌ടപരിഹാരമായി 41.97 മില്യന്‍ യു.എസ്‌ ഡോളര്‍ നല്‍കണമെന്ന്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെടുകയായിരുന്നു.


നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ വിന്‍ഡിസിന്‌ ബി.സി.സി.ഐക്ക്‌ മുമ്പ്‌ കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരിക്കാന്‍ വിന്‍ഡീസ്‌ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കടുത്ത നിലപാടുമായി ബി.സി.സി.ഐ രംഗത്തു വന്നത്‌. ഒരാഴ്‌ച്ചയ്‌ക്ക് അകം നിലപാട്‌ വ്യക്‌തമാക്കി കത്തിന്‌ മറുപടി നല്‍കണമെന്നാണ്‌ ബി.സി.സി.ഐ യുടെ നിലപാട്‌. ഇല്ലാത്തപക്ഷം ഇന്ത്യന്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്‌തമാക്കി.










from kerala news edited

via IFTTT