Story Dated: Saturday, January 24, 2015 05:15
ശ്രീനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് 150 ഓളം തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നതായി സുരക്ഷാ സേന. തീവ്രവാദികള്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം തമ്പടിച്ച് കാത്തുനില്‍ക്കുന്നതായും ലഫ്. ജനറല്‍ സുബ്രത സാഹ വ്യക്‌തമാക്കി.
നിയന്ത്രണ രേഖയിലെ 17 വ്യത്യസ്‌ത പോയിന്റുകളിലാണ് നുഴഞ്ഞുകയറ്റ സാധ്യത നിലനില്‍ക്കുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ സേന സജ്‌ജമാണെന്നും സുബ്രത പറഞ്ഞു. നാളെ നടക്കുന്ന ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അതിര്‍ത്തിയിലും ഡല്‍ഹിയിലും സേന സുരക്ഷ ശക്‌തമാക്കി.
from kerala news edited
via IFTTT