121

Powered By Blogger

Saturday, 24 January 2015

ബരാക്ക്‌ ഒബാമ ഇന്ത്യയിലേക്ക്‌ തിരിച്ചു









Story Dated: Saturday, January 24, 2015 08:35



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും പത്നി മിഷേല്‍ ഒബായും മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. അമേരിക്കയിലെ ആന്‍ഡ്രൂസ്‌ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന്‌ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലാണ്‌ അദ്ദേഹം ഇന്ത്യയിലേക്ക്‌ തിരിച്ചത്‌. ഞായറാഴ്‌ച രാവിലെ അദ്ദേഹം ഡല്‍ഹിയില്‍ എത്തും. ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ഡല്‍ഹിയിലെ പാലം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലാണ്‌ അദ്ദേഹം വിമാനമിറങ്ങുന്നത്‌.


ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്ക്‌ രാഷ്‌ട്രപതി ഭവനില്‍ ഒബായ്‌ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കും. ഉച്ചയ്‌ക്ക് 12.40ന്‌ ഒബാമ രാജ്‌ഘട്ടില്‍ രാഷ്‌ട്രപതി മഹാത്മാ ഗാന്ധിക്ക്‌ ആദരവ്‌ അര്‍പ്പിക്കും. തുടര്‍ന്ന്‌ ഉച്ചതിരിഞ്ഞ്‌ ഹൈദരാബാദ്‌ ഹൗസില്‍ വച്ച്‌ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം 4.10ന്‌ ഇരു നേതാക്കളും സംയുക്‌തമായി മാധ്യമങ്ങളെ കാണും. വൈകിട്ട്‌ 7.30ന്‌ രാഷ്‌ട്രപതി ഭവനില്‍ ഒബാമ അത്താഴ വിരുന്നില്‍ പങ്കെടുക്കും.


താജ്‌മഹല്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ ഖേദിക്കുന്നതായി അദ്ദേഹം പുറപ്പെടുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ വൈറ്റ്‌ ഹൗസ്‌ പുറത്തിറക്കിയ പ്രസ്‌താവന വ്യക്‌തമാക്കി. തിങ്കളാഴ്‌ച റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒബാമ 27ന്‌ താജ്‌മഹല്‍ സന്ദര്‍ശിക്കുമെന്നാണ്‌ നേരത്തെ നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ ഇന്ത്യ സന്ദര്‍ശനത്തിന്‌ ശേഷം ഒബാമ സൗദിയിലേക്ക്‌ പോകാന്‍ തീരുമാനിച്ചതോടെയാണ്‌ തജ്‌മഹല്‍ സന്ദര്‍ശനം ഉപേക്ഷിച്ചത്‌. 27ന്‌ സൗദിയിലേക്ക്‌ തിരിക്കുന്ന ഒബാമ പുതിയ പുതിയ സൗദി രാജാവ്‌ സല്‍മാന്‍ ബിന്‍ അബ്‌ദുള്‍ അസീസുമായി കൂടിക്കാഴ്‌ച നടത്തും.










from kerala news edited

via IFTTT