Story Dated: Saturday, January 24, 2015 02:47
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പൊട്ടിത്തെറിയിലേക്കെന്ന് സൂചന. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതില്‍ അരവിന്ദ് കെജ്‌രിവാന്റെ നിലപാട് ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ പ്രമുഖ നേതാവ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. കെജ്‌രിവാളിനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും എ.എ.പി നാഷണല്‍ കൗണ്‍സില്‍ യോഗം അടിയന്തരമായി ചേരണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ പെയ്‌മെന്റ് സീറ്റുണ്ടെന്നും ചിലരില്‍ നിന്ന് രണ്ടു കോടി രൂപ വീതം വാങ്ങി സീറ്റ് നല്‍കിയിട്ടുണ്ടെന്നും ഭൂഷണ്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, അഷുതോഷ് എന്നിവരോട് സംസാരിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയരായ സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം നീക്കിയതെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ട്ടി സ്ഥാപക നേതാവും പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തി ഭൂഷണ്‍ കെജ്‌രിവാളിനേക്കള്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യ കിരണ്‍ ബേദിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എ.എ.പി നേതൃത്വത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
from kerala news edited
via IFTTT