121

Powered By Blogger

Saturday, 24 January 2015

എല്ലാ പാക്കിസ്‌താന്‍കാരും തീവ്രവാദികളല്ലെന്ന്‌ രാജ്‌നാഥ്‌ സിങ്‌









Story Dated: Saturday, January 24, 2015 09:00



mangalam malayalam online newspaper

ഹരിദ്വാര്‍: എല്ലാ പാക്കിസ്‌താന്‍കാരും തീവ്രവാദികളല്ലെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌. തീവ്രവാദത്തിനെതിരായി പാക്കിസ്‌താനില്‍ നിന്ന്‌ തന്നെയാണ്‌ ശബ്‌ദമുയരേണ്ടത്‌. എന്നാല്‍ പാക്കിസ്‌താനിലെ മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ തീവ്രവാദത്തിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.


കഴിഞ്ഞ ആറ്‌ മാസത്തിനിടെ അതിര്‍ത്തിയില്‍ പാക്കിസ്‌താന്റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രകോപനത്തിന്‌ ഇന്ത്യ ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. പാക്കിസ്‌താന്‍ തീവ്രവാദികള്‍ക്ക്‌ അഭയകേന്ദ്രമാകുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ശക്‌തമായ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയതന്ത്രി വിജയമാണെന്നും രാജ്‌നാഥ്‌ സിങ്‌ കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT