Story Dated: Saturday, January 24, 2015 05:03
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന് അമിത് ഷാ. എ.എ.പിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിന് ഒരു സ്വകാര്യ ഹിന്ദി ചാനലാണ് വഴിവിട്ട് ശ്രമിക്കുന്നത്.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നേരിടുന്നതിന് കിരണ്‍ ബേദിയെ വിലയ്‌ക്ക് എടുത്തത് എന്തിനെന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്. ചോദ്യം ഉന്നയിച്ച ചാനല്‍ കെജ്രിവാളിനും ആം ആദ്‌മി പാര്‍ട്ടിക്കും വേണ്ടി പ്രത്യേക അജണ്ടയോട് പ്രവര്‍ത്തിക്കുന്നു എന്നാണ് അമിത് ഷായുടെ ആരോപണം.
അതേസമയം കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തെ അമിത് ഷാ ന്യായീകരിച്ചു. രാഷ്‌ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രധാന വ്യക്‌തിത്വങ്ങളെ ബി.ജെ.പി നേരത്തെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
from kerala news edited
via IFTTT