121

Powered By Blogger

Saturday, 24 January 2015

മൂന്ന്‌ അടി ഉയരക്കാരിക്ക്‌ ആറടി ഉയരക്കാരന്‍ വരന്‍









Story Dated: Saturday, January 24, 2015 06:19



mangalam malayalam online newspaper

ഒഹിയോ: മൂന്ന്‌ അടി ഉയരക്കാരിക്ക്‌ ആറടി ഉയരക്കാരന്‍ വരനായി. അമേരിക്കയിലെ ഓഹിയോയിലെ ഒരു ബാര്‍ നര്‍ത്തകിയാണ്‌ മൂന്നടി ഉയരക്കാരിയായ കാറ്റ്‌ ഹോഫ്‌മാന്‍. സ്‌ട്രിപ്പ്‌ ഡാന്‍സറായി പേരെടുത്ത ദിവസം ആയിരത്തിലധികം ഡോളര്‍ സമ്പാദിക്കുന്ന നര്‍ത്തകിയാണ്‌. കാറ്റ്‌ ഹോഫ്‌മാന്റെ മനംകവര്‍ന്ന ഇച്ച ബുഷര്‍ എന്ന ആറടി ഉയരക്കാരനും നിസാരക്കാരനല്ല. അമേരിക്കയിലെ സൈനികനാണ്‌ ഇച്ച.


ഒരു വര്‍ഷം മുമ്പ്‌ പൊതുസുഹൃത്ത്‌ വഴി പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാറില്‍ നൃത്തം കാണാനെത്തിയപ്പോഴാണ്‌ സൈനികന്‍ ഇവരെ ആദ്യമായി കാണുന്നത്‌. അമേരിക്കയിലെ ക്ലബ്ബുകളിലും പബ്ബുകളിലും സ്‌ഥിര സാന്നിധ്യമായ കാറ്റ്‌ ഹോഫ്‌മാന്‍ പ്രശസ്‌തയായതിനാല്‍ വിവാഹക്കാര്യം മറച്ചുവച്ചിരിക്കുകയായിരുന്നു.


എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത ചോരുകയായിരുന്നു. പൊക്കക്കുറവിന്റെ പേരില്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള തനിക്ക്‌ തന്റെ കുറവുകള്‍ മനസിലാക്കി പ്രണയിക്കുന്ന ഒരാളെ തന്നെ വരനായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ ഹോഫ്‌മാന്‍ പറഞ്ഞു. ഡയാസ്‌ട്രോഫിക്ക്‌ ഡിഫ്‌സെലിസിയ എന്ന അസുഖത്തെ തുടര്‍ന്നാണ്‌ ഹോഫ്‌മാന്റെ വളര്‍ച്ച മുരടിച്ചത്‌.











from kerala news edited

via IFTTT