Story Dated: Saturday, January 24, 2015 08:52
തിരുവനന്തപുരം: പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ പി.സി. ജോര്‍ജ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം. പി.സി. ജോര്‍ജ് പാര്‍ട്ടിക്ക് വിധേയനാകണം. അനാവശ്യ ചര്‍ച്ചകള്‍ക്ക് ജോര്‍ജ് വഴിവെക്കുന്നു എന്നും ജോയ് എബ്രഹാം ആരോപിച്ചു.
എന്നാല്‍ തനിക്ക് മുന്നറിയിപ്പ് നല്‍കാന്‍ ജോയ് എബ്രഹാം ആരെന്ന് പി.സി. ജോര്‍ജ് ചോദിച്ചു. കേരളാ കോണ്‍ഗ്രസുകാരുടെ വികാരമാണ് താന്‍ പ്രകടിപ്പിച്ചത്. മാണിയെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് ചെയ്‌തത്. പേടിച്ച് പിന്മാറുന്ന ആളല്ല താനെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.
from kerala news edited
via IFTTT