Story Dated: Saturday, January 24, 2015 03:10
തിരുവനന്തപുരം: ആടു മോഷണ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. പേരൂര്‍ക്കട ഇന്ദിരാനഗര്‍ റോഡില്‍ നീതി നഗറില്‍ സൂപ്പി സുനി എന്ന സുനില്‍കുമാര്‍ (36), നെടുമങ്ങാട് മന്നൂര്‍ക്കോണം പനയ്‌ക്കോട് ആറ്റരികത്തു ലിജി ഭവനില്‍ ഷൈജു (27), നെടുമങ്ങാട് മന്നൂര്‍ക്കോണം മുദിയന്‍കാവ് ആറ്റരികത്ത് സജു ഭവനില്‍ സജിത് (26) എന്നിവരെയാണ് ആട് മോഷണത്തിന് പേരൂര്‍ക്കട പോലീസ് പിടികൂടിയത്.
പേരൂര്‍ക്കട സൗഹൃദ നഗര്‍ ഹൗസ് നമ്പര്‍ 10 ല്‍ ചിറയില്‍ വീട്ടില്‍ ഗീതയുടെ ആടിനെയാണ് ഇവര്‍ മോഷ്‌ടിച്ചത്. പേരൂര്‍ക്കട സി.ഐ: കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
from kerala news edited
via IFTTT