Story Dated: Saturday, January 24, 2015 07:37
ഡെന്‍വര്‍: ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം പോരാടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 19 കാരിക്ക് നാല് വര്‍ഷം തടവ് ശിക്ഷ. ഡെന്‍വര്‍ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. ഷാനോന്‍ കോണ്‍ലിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടനയോട് ആരാധനമൂത്ത് ജയിലിലായത്. സെപ്‌റ്റംബറില്‍ ഒരു വിദേശ തീവ്രവാദ സംഘടനയ്‌ക്ക് പെണ്‍കുട്ടി ചില സഹായങ്ങള്‍ ചെയ്‌ത് കൊടുത്തിരുന്നതായും സംഘടനയില്‍ ചേരാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി നല്‍കാമെന്ന് വാഗ്‌ദാനം കൊടുത്തിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി വിധി.
ഇന്റര്‍നെറ്റിലൂടെ പരിചയത്തിലായ യുവാവു മുഖേനയാണ് കോണ്‍ലിക്ക് ഐ.എസില്‍ ചേരണമെന്ന ആഗ്രഹം തോന്നിയത്. തീവ്രവാദിയായ യുവാവിനൊപ്പം പോരാടാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും തന്റെ കഴിവുകള്‍ ഉപയോഗിച്ച് പരുക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാന്‍ തയ്യാറാണെന്നും കോണ്‍ലി യുവാവിനെ അറിയിച്ചിരുന്നു.
2013 മുതല്‍ കോണ്‍ലിയെ എഫ്.ബി.ഐ നിരീക്ഷിച്ച് വരുകയായിരുന്നു. ജിഹാദിനെ കുറിച്ച് പെണ്‍കുട്ടി പല സ്‌ഥലങ്ങളിലും വാചാലയാകുകയും മുസ്ലീം രാജ്യം കെട്ടിപ്പെടുക്കാനുള്ള പെണ്‍കുട്ടിയുടെ ആഗ്രഹവും സുരക്ഷാ സേന കൂടുതലായി നിരീക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT