കിഡ്‌സ് ഫെസ്റ്റിവല്‍ ജനുവരി 24 ന്
Posted on: 24 Jan 2015
ബ്രംപ്ടന്‍: മലയാളീ രത്‌ന എന്ന അവാര്‍ഡ് ജേതാവിനെ കണ്ടെത്താന്‍ കാനഡയിലെ പ്രമുഖ മലയാളീ സംഘടനായ ബ്രംപ്ടന്‍ മലയാളീ സമാജം 2007 മുതല്‍ നടത്തി വന്നിരുന്ന കിഡ്‌സ് ഫെസ്റ്റിവല്‍ എന്ന കുട്ടികളുടെ മത്സര മാമാങ്കം ജനുവരി 24 നു ആരംഭിക്കുന്നു. തുടര്‍ന്ന് അടുത്ത ഏതാനം ശനിയാഴ്ചകളില്‍ തുടരുന്ന അതിശക്തവും സുതാര്യവുമായ മത്സരങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ആണ് സമാജം നടത്തിവരുന്നത്. എന്ന് സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നായര്‍ ട്രഷറര്‍ ശ്രീ തോമസ് വര്‍ഗീസ് ജോയിന്റ് സെക്രട്ടറി ശ്രീമതി രാജശ്രീ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
മത്സരങ്ങള്‍ക്ക് ഉള്ള രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ഏതു സമയവും സമാജം സെന്ററില്‍ ഉള്ള പ്രത്യേക സ്ഥലത്ത് നടത്താവുന്നതാണ്. BMS Center,10245 Kennedy Road Brampton ആണ് ഈ മത്സര മാമാങ്കം അരങ്ങേറുക. രക്ഷിതാക്കള്‍ കുട്ടികളുമായി 3.30 ജ.ങ തന്നെ എത്തി രേജിസ്ട്രറേന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
ജനുവരി 31 നു നാലു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം വൈകിട്ട് 6.00 നു നടക്കുന്ന ഇന്ത്യന്‍ റിപപ്ലിക് ഡേ ആഘോഷങ്ങല്‍ക്കൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങുകളില്‍ കിഡ്‌സ് ഫെസ്റ്റ് ഔപചരികമായി ഉത്ഘാടനം നടത്തപെടുന്നതാണ്. കാനഡയില്‍ ഉള്ള വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നായകന്മാര്‍ ഈ ചടഞ്ഞില്‍ പങ്കെടുക്കുന്നതാണ്.
എല്ലാ ദേശ സ്‌നേഹികളോടും കാനഡയില്‍ നടക്കുന്ന ഈ റിപബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കുവാനും നമ്മുടെ മാതൃരാജ്യത്തോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ഉള്ള ഈ ആഘോഷങ്ങളില്‍ പങ്കു ചേരുവാനും സമാജം പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം അഭ്യര്‍ഥിച്ചു.
from kerala news edited
via IFTTT