121

Powered By Blogger

Saturday, 24 January 2015

പോലീസില്‍ പരാതി നല്‍കിയതിന്‌ യുവാവിന്‌ മര്‍ദ്ദനം: അഞ്ചു പേര്‍ അറസ്‌റ്റില്‍











Story Dated: Saturday, January 24, 2015 03:10


തിരുവനന്തപുരം: പോലീസില്‍ പരാതി നല്‍കിയ വിരോധത്താല്‍ യുവാവിനെ സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ച അഞ്ചു പേരെ മെഡിക്കല്‍കോളജ്‌ സി.ഐയും സംഘവും അറസ്‌റ്റ് ചെയ്‌തു. കണ്ണമ്മൂല കൊല്ലൂര്‍ തോട്ട്‌ വരമ്പ്‌ വീട്ടില്‍ താമസക്കാരനായ തങ്കു എന്നുവിളിക്കുന്ന ദിലീപ്‌ കുമാര്‍ (32), രാജീവ്‌ (35), അണമുഖം കുമാരപുരം ചെട്ടിക്കുന്ന്‌ പുതുവല്‍ പുത്തന്‍ വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന രാജേഷ്‌ (36), കണ്ണമ്മൂല പുത്തന്‍പാലം മടമ്പില്‍ വീട്ടില്‍ ജയന്‍ (32), തോട്ടുവരമ്പ്‌ വീട്ടില്‍ സജിത്ത്‌ കുമാര്‍ (35) എന്നിവരാണ്‌ പിടിയിലായത്‌.


കണ്ണമ്മൂല പുത്തന്‍പാലം സ്വദേശിയായ അരുണിനെ കഴിഞ്ഞ ആഴ്‌ച പ്രതികളുടെ കൂട്ടുകാരന്‍ മര്‍ദ്ദിച്ചവശനാക്കിയിരുന്നു. ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതിപ്പെടരുതെന്ന്‌ ഇയാളോട്‌ ആവശ്യപ്പെട്ടിരുന്നു. അരുണ്‍ പേട്ട പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്റെ വിരോധത്താലാണ്‌ അഞ്ചുപേരും ചേര്‍ന്ന്‌ അരുണിനെ മര്‍ദ്ദിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.


രാത്രി ചെന്നിലോട്‌ ഗ്രൗണ്ടില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ മെഡിക്കല്‍കോളജ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. കെ. വിക്രമന്‍, ക്രൈം എസ്‌.ഐ. ബാബു, എ.എസ്‌.ഐ. അശോകന്‍, എസ്‌.പി.ഒ. ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT