121

Powered By Blogger

Saturday, 24 January 2015

മുന്‍ എം.എല്‍.എ കല്ലറ എന്‍. വാസുദേവന്‍ പിള്ളയുടെ സ്‌മൃതി മണ്ഡപം ഇടിച്ചുപൊളിച്ചു











Story Dated: Saturday, January 24, 2015 03:10


കല്ലറ: വാമനപുരം മുന്‍ എം.എല്‍.എ. എന്‍. വാസുദേവന്‍ പിള്ളയുടെ സ്‌മൃതി മണ്ഡപം ഇടിച്ച്‌ പൊളിച്ചു. പ്രതിഷേധ സൂചകമായി കല്ലറ പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു. മുന്‍ എം.എല്‍.എയും കല്ലറ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന എന്‍. വാസുദേവന്‍പിള്ളയുടെ മരുതുംമൂട്‌ ജംഗ്‌ഷനില്‍ സ്‌ഥാപിച്ചിരുന്ന സ്‌മൃതിമണ്ഡപമാണ്‌ ഇന്നലെ ഉച്ചക്ക്‌ പി.ഡബ്ലിയു.ഡി. അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയത്‌.


കാരേറ്റ്‌ മുതല്‍ പാലോട്‌ വരെയും മുതുവിള കല്ലറവരെയുമുള്ള പി.ഡബ്ലിയു.ഡി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബോര്‍ഡുകളും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ച്‌ നീക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്‌മൃതി മണ്ഡപവും പൊളിച്ചുമാറ്റിയതെന്ന്‌ അധികൃതര്‍ പറയുന്നു. എന്നാല്‍ ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളും വെയിറ്റിംഗ്‌ഷെഡുകളും റോഡ്‌ അരികില്‍ നിലവിലുണ്ടായിട്ടും വാസുദേവന്‍പിള്ള സ്‌മാരകം പൊളിച്ച്‌ മാറ്റിയത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ സി.പി.എം. ലോക്കല്‍ സെക്രട്ടറിമാരായ ആര്‍. മോഹനനും വി.ടി. ശശിയും പറഞ്ഞു.


പ്രതിഷേധ സൂചകമായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിക്കുകയും കല്ലറ പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്‌തു. കിളിമാനൂര്‍ സി.ഐ. ഷാജി, പാങ്ങോട്‌ എസ്‌.ഐ. ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന്‌ ഉപരോധ സമരം പിന്‍വലിക്കുകയായിരുന്നു.










from kerala news edited

via IFTTT