Story Dated: Saturday, January 24, 2015 05:55
ഛത്തീസ്‌ഗണ്ഡ്: വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി രാജ്‌പൂരിലെ നാനോ ടാക്‌സികള്‍. ഇതിന്റെ ഭാഗമായി കാറിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ടാക്‌സിയിലെ യാത്രക്കാര്‍ ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്ന നിര്‍ഭയ ആപ്പിക്കേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ പെണ്‍കുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ടത് പോലുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍. ഇതിന്റെ ഭാഗമായി എയര്‍ കണ്ടീഷനോടുകൂടി 40 നാനോ കാറുകള്‍ ജനുവരി 25ന് പുറത്തിറക്കും. വനിതാ ഡ്രൈവര്‍മാരെയും ഉള്‍പ്പെടുത്തുന്നു എന്നതാണ് പദ്ധതിയിലെ വലിയൊരു പ്രത്യേകത. പ്രത്യേക പരിശീലനം ലഭിച്ചവരായിരിക്കും ഡ്രൈവര്‍മാര്‍. ജി.പി.എസ് ഘടിപ്പിച്ച ഇത്തരം കാറുകളുടെ സ്‌ഥാനം അധികൃതര്‍ക്ക് കൃത്യമായി പരിശോധിക്കാനും സൗകര്യമുണ്ട്.
യാത്രക്കാര്‍ വാഹനത്തില്‍ കയറിയാല്‍ ഉടനെ കാറിലുള്ള ക്യാമറ സ്വയം പ്രവര്‍ത്തിച്ച് തുടങ്ങും. കുടാതെ കാറില്‍ നടക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് വെയ്‌ക്കുവാനും സൗകര്യമുണ്ട്. യാത്രക്കാരോട് ഡ്രൈവര്‍ മോശമായി പെരുമാറുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ സീറ്റിന് സമീപമുള്ള അലാം അമര്‍ത്തിയാല്‍ മതി. മിനിട്ടുകള്‍ക്കകം യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഗുരുകൃപാ ട്രാവല്‍സ് എന്ന സ്‌ഥാപനമാണ് സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള 200 നാനോ കാറുകള്‍ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ജനുവരി 25ന് പുറത്തിറക്കുന്ന 40 കാറുകളുടെ ഉദ്‌ഘാടനം ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ നിര്‍ഭയയുടെ മാതാപിതാക്കള്‍ നിര്‍വഹിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT