Story Dated: Saturday, January 24, 2015 03:59
കോട്ടയം: മാണിയുടെ മുഖ്യമന്ത്രി മോഹം തട്ടിത്തെറുപ്പിച്ചത് സി.പി.ഐ ആണെന്ന് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഈ കാര്യത്തില്‍ സി.പി.ഐ രക്‌തസാക്ഷി ആകേണ്ടി വന്നെങ്കിലും അതില്‍ അഭിമാനമുണ്ട്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പന്ന്യന്‍ വ്യക്‌തമാക്കി.
മാണി മനസില്‍ കൊണ്ടുനടന്ന മുഖ്യമന്ത്രി കസേര തട്ടിത്തെറുപ്പിച്ചത് വഴി പാര്‍ട്ടി കേരളത്തെ രക്ഷിക്കുകയാണ് ചെയ്‌തത്. മോഹം തകര്‍ന്നതില്‍ മാണിക്ക് പകയുണ്ട്. മാണി രാജിവയ്‌ക്കുന്നത് വരെ സി.പി.ഐ പ്രക്ഷോഭം തുടരും. സുധീരന്‍ ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT