എന്‍.എസ്സ്.എസ് കാനഡയ്ക്ക് പുതിയ സാരഥികള്‍
Posted on: 24 Jan 2015
ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമാക്കി കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ .എസ്സ് എസ് കാനഡ അടുത്ത 2 വര്‍ഷത്തേക്ക് ഉള്ള പുതിയ കമ്മറ്റിക്ക് അഗീകാരം നല്‍കിയിരിക്കുന്നു.
സ്‌കാര്‍ബറോയില്‍ ചെയര്‍മാന്‍ ശശിധരന്‍ നായര്‍രുടെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 25 ല്‍ പരം മെമ്പര്‍മാരടങ്ങുന്ന വിവിധ കമ്മറ്റിക്ക് അംഗീകാരം നല്കുകയുണ്ടായി .
പുതിയ പ്രസിഡന്റായ ബാലാ മേനോന്‍ കൂടാതെ പ്രദീപ് മേനോന്‍ (വൈസ് പ്രസിഡന്റ്)സുനില്‍ കുമാര്‍ നായര്‍ (സെക്രട്ടറി )ഹേമലത രാജേന്ദ്രന്‍ (ട്രഷറര്‍ ) ഗായത്രിദേവി വിജയകുമാര്‍ (ഡയറക്ടര്‍) വിജയകുമാരി നായര്‍ (ഡയറക്ടര്‍) ട്രസ്ടീ ബോര്‍ഡ്‌ലേക് അനൂപ് മേനോന്‍ , ഹരികുമാര്‍ നായര്‍ എന്നിവരെയും തിരഞ്ഞെടുക്കപെട്ടു. കൂടാതെ ഉപദേശകരായി വിജയ് സേതുമാധവാന്‍, രഘു മഞ്ഞപ്ര, പ്രമോദ് പുരുഷോത്തമന്‍ ഇവരെ കൂടാതെ 15 പേരടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയും തിരഞ്ഞെടുക്കപെടുകയുണ്ടായി. .ഇനിയും മെമ്പറുമാരാകാത്ത എല്ലാവരും സംഘടനയിലേക്ക് വരുവാനും ഇതിനെ പൂര്‍വാധികം ശക്തിപെടുത്തുവാനും പൊതുയോഗം അഭ്യര്‍ഥിക്കുകയുണ്ടായി.
വിശദവിവരങ്ങള്‍ക്ക്
www.nsscanada.org എന്ന വെബ്‌സൈറ്റ് അഥവാ nsscanada@hotmail.com എന്ന വിലാസത്തിലോ ബന്ധപെടുക .
from kerala news edited
via IFTTT