121

Powered By Blogger

Saturday, 24 January 2015

വിസ്‌മയ സരോദുമായി അംജദ്‌ അലി ഖാന്‍ നിശാഗന്ധി കീഴടക്കി











Story Dated: Saturday, January 24, 2015 03:10


തിരുവനന്തപുരം: സരോദിന്റെ തന്ത്രികള്‍ അനുവാചകരെ വാദ്യവിസ്‌മയത്തിന്റെ ആകാശങ്ങളിലേക്ക്‌ ആനയിച്ചു. നിര്‍ന്നിമേഷം, നിശബ്‌ദം നിശാഗന്ധി അവയെ അനുഗമിച്ചു. താഴ്‌വരകളും നദീതടങ്ങളും പ്രണയവും വിരഹവും ഭക്‌തിയും രാഗവും പിന്നിട്ട ആ വഴികള്‍ നിശാഗന്ധി നൃത്തസംഗീതോത്സവത്തിന്റെ നാലാം ദിനത്തെ അനുഗ്രഹീതമാക്കി. സരോദ്‌ മാന്ത്രികന്‍ ഉസ്‌താദ്‌ അംജദ്‌ അലി ഖാനും മകന്‍ അയാന്‍ അലി ഖാനുമാണ്‌ ഇന്നലെ നിറഞ്ഞുകവിഞ്ഞ സദസിന്റെ മനംകവര്‍ന്നത്‌. വൈകിട്ട്‌ ഏഴിന്‌ അയാന്‍ അലി ഖാന്റെ സോളോയോടെയായിരുന്നു ആസ്വാദകര്‍ കാത്തിരുന്ന സംഗീതോല്‍സവം തുടങ്ങിയത്‌.


ശ്രീരാഗത്തിലെ ആദ്യസംഗീതോപഹാരം തന്നെ തിങ്ങിനിറഞ്ഞ ആസ്വാദകര്‍ നിറഞ്ഞ കരഘോഷത്തോടെ മനസിലേറ്റി. തുടര്‍ന്നായിരുന്നു ഉസ്‌താദിന്റെ വാദനം. ബംഗാളി നാടന്‍ സംഗീതം ഉസ്‌താദിന്റെ പ്രിയ സരോദിലൂടെ അനന്തപുരിയിലെ സംഗീതപ്രേമികള്‍ക്ക്‌ വിരുന്നായി. തുടര്‍ന്നങ്ങോട്ട്‌, കാഫി, ദുര്‍ഗ രാഗങ്ങളിലായിരുന്നു സംഗീതമഴ. ഇതിനുശേഷം ബഹാര്‍ രാഗത്തില്‍ തരാനയുമായാണ്‌് ഉസ്‌താദ്‌ അനന്തപുരിയെ കൈയിലെടുത്തത്‌. ഒടുവില്‍ അംജദ്‌ അലി ഖാനും അയാനും ചേര്‍ന്ന്‌ കിര്‍വാനി രാഗത്തില്‍ ഒരുക്കിയ വിരുന്നോടെയാണ്‌ സരോദ്‌ മാന്ത്രികതക്ക്‌ തിരശ്ശീല വീണത്‌.


പായല്‍ രാംചന്ദാനിയുടെ കുച്ചുപ്പുടിയോടെയാണ്‌ ഇന്നലെ നിശാഗന്ധി ഉണര്‍ന്നത്‌. കൃഷ്‌ണസ്‌തുതിയോടെ അരങ്ങത്തെത്തിയ പായല്‍ സ്വയം ചിട്ടപ്പെടുത്തിയ നാലു നൃത്തശില്‍പങ്ങളോടെ ആസ്വാദകര്‍ക്ക്‌ അവിസ്‌മരണീയ വിരുന്ന്‌ ഒരുക്കി. നട്ടുവാങ്കം തഞ്ചാവൂര്‍ കേശവും വോക്കല്‍ കോട്ടയം ജെമിനീഷും മൃദഗം അയ്‌മനം ചന്ദ്രകുമാറും വയലിലുമായി തിരുവിഴ വിജു എസ്‌.ആനന്ദും നൃത്തവിരുന്നിന്‌ അകമ്പടിയേകി.










from kerala news edited

via IFTTT