Story Dated: Saturday, January 24, 2015 03:13
മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലെ ഭിക്ഷാടകരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പിഴ ഇനത്തില്‍ പിരിച്ചെടുത്തത് 70 ലക്ഷം രൂപ. റെയില്‍വെ പോലീസാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 1.89 കോടി രൂപ പിഴ ഈടാക്കിയതില്‍ 70 ലക്ഷം രൂപയും ഭിക്ഷാടകരില്‍ നിന്നും അനധികൃത കച്ചവടക്കാരില്‍ നിന്നും പിടിച്ചെടുത്തതാണ്.
പരിശോധനയുടെ ഭാഗമായി അനധികൃത കച്ചവടക്കാരായ ഏതാനും പേര്‍ അറസ്‌റ്റിലായതായും ആര്‍.പി.എഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ അലോക് ഭോറ അറിയിച്ചു. റെയില്‍വെ ആക്‌റ്റ് 144 പ്രകാരമാണ് ട്രെയിനിലെ അനധികൃത കച്ചവടക്കാരില്‍ നിന്നും ഭിക്ഷാടകരില്‍ നിന്നും പിഴ ഈടാക്കുന്നത്. ഈ ആക്‌റ്റ് പ്രകാരം 2000 രൂപ വരെ പരമാവധി പിഴയോ ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ ആകും ലഭിക്കുക.
കഴിഞ്ഞ വര്‍ഷം 64,000 പേരില്‍ നിന്ന് പിഴ ഈടാക്കിയതായി ആര്‍.പി.എഫ് അറിയിച്ചു. ഇതില്‍ 18,000 പേര്‍ ഭിക്ഷാടകരും അനധികൃത കച്ചവടക്കാരുമാണ്.
from kerala news edited
via IFTTT