Story Dated: Saturday, January 24, 2015 04:42
ഇറ്റലി: ഗര്‍ഭിണിയാണെന്നറിയാതെ കന്യാസ്ത്രീ പ്രസവിച്ചു. ഇറ്റലിയിലെ മസെരെറ്റോയിലാണ് സംഭവം. അമേരിക്കയില്‍ നിന്ന് ആറ് മാസം മുമ്പ് ഉറ്റലിയില് എത്തിയ കന്യാസ്ത്രീയാണ് പ്രസവിച്ചത്. വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ 33കാരിയായ കന്യാസ്ത്രീ പ്രസവിക്കുകയായിരുന്നു. പ്രസവം കഴിഞ്ഞപ്പോള്‍ മാത്രമാണ് താന്‍ ഗര്‍ഭിണിയായിരുന്നെന്ന് ഇവര്‍ അറിഞ്ഞത്.
കന്യാസ്ത്രീ മഠത്തിലെ എവരെയും ഞെട്ടിച്ച സംഭവത്തില്‍ ആരാണ് തനിക്ക് കുഞ്ഞിനെ സമ്മാനിച്ചതെന്നും കന്യാസ്ത്രീയ്ക്ക് അറിയില്ല. ഏതായാലും കുഞ്ഞിന് പോപ്പിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിസ് എന്നാണ് യുവതിയുടെ കുഞ്ഞിന്റെ പേര്. ഇറ്റലിയില്‍ കന്യാസ്ത്രീകള്‍ പ്രസവിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല.
from kerala news edited
via IFTTT