Story Dated: Saturday, January 24, 2015 04:05
ലണ്ടന്‍: പ്രതിഷേധം ശക്‌തമായതോടെ ഗാന്ധി ബോട്ട് ബിയറിന്റെ വിപണനം നിര്‍ത്താന്‍ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംഗ് കമ്പനിച്ചു. മാര്‍ക്കറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ രഷ്‌ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയറുമായി ലണ്ടന്‍ കമ്പനി രംഗത്തെത്തിയത്. തുടര്‍ന്ന് യു.എസിലും ഇന്ത്യയിലും കമ്പനിയുടെ നടപടിക്ക് എതിരെയും ബിയറിന്റെ വിപണനത്തിന് എതിരെയും പ്രതിഷേധം ശക്‌തമായിരുന്നു.
ഗാന്ധിയെ പോലെ ബിയര്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണെന്നായിരുന്നു ബിയറിന്റെ പരസ്യങ്ങളില്‍ തെളിഞ്ഞ് നിന്നിരുന്നത്. ഗാന്ധിയുടെ ചിത്രത്തിന് സമാനമായ കാര്‍ട്ടുണും ബിയറില്‍ നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്‌തമാക്കുക എന്ന ലക്ഷ്യമായിരുന്നു നടപടിക്ക് പിന്നിലെന്ന് വാദവുമായി കമ്പനി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും തൃപ്‌തരാകാതെ ഇന്ത്യയിലും യു.എസിലും പ്രതിഷേധം ശക്‌തമായതോടെ നടപടി പിന്‍വലിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു. ബിയര്‍ മറ്റൊരു പേരില്‍ വിപണിയിലെത്തുമെന്നും അവര്‍ വ്യക്‌തമാക്കി.
ഇതിനിടയില്‍ മഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയര്‍ നിര്‍മ്മിച്ച അമേരിക്കന്‍ കമ്പനിക്ക് മറുപടിയുമായി ഒരു ഇന്ത്യന്‍ കമ്പനിയും രംഗത്ത് വന്നിരുന്നു. അമേരിക്കയുടെ സ്‌ഥാപക പിതാവും പ്രഥമ പ്രസിഡന്റുമായ ജോര്‍ജ് വാഷിംഗ്‌ടണിന്റെ ചിത്രം പതിച്ച ചെരുപ്പാണ് കേരളം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുറത്തിറക്കിയത്. വാഷിംഗ്‌ടണ്‍ സ്ലിപ്പര്‍ എന്നാണ് ചെരുപ്പിന്റെ പേര്. ജോര്‍ജ് വാഷിംഗ്‌ടണിന്റെ പേരുള്ള നൂറ് ചെരുപ്പുകള്‍ കമ്പനി ഇതിനോടകം പുറത്തിറക്കി.
from kerala news edited
via IFTTT