Story Dated: Saturday, January 24, 2015 07:39
കോഴിക്കോട്: നാദാപുരം കൊലപാതകം മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ആക്രമണത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.
നാദാപുരത്ത് സി.പി.എം- ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ വീട് പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പത്തംഗ സംഘം ഷിബിനെ വെട്ടികൊല്ലപ്പെടുത്തിയത്. ഷിബിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു.
from kerala news edited
via IFTTT