121

Powered By Blogger

Saturday, 24 January 2015

നെയ്യാറ്റിന്‍കര പോളിടെക്‌നിക്ക്‌ കോളജ്‌ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ യവനിക ഉയര്‍ന്നു











Story Dated: Saturday, January 24, 2015 03:10


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളജിന്റെ 2016 ജനുവരി വരെ നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. ജി.ബി.എച്ച്‌.എസില്‍ നിന്നാരംഭിച്ചു നഗരം ചുറ്റി അരുവിപ്പുറം വഴി കോളജില്‍ എത്തിച്ചേര്‍ന്ന ഇരുചക്രവാഹന വിളംബര ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അദ്ധ്യാപകരടക്കം നൂറുകണക്കിന്‌ പേര്‍ പങ്കെടുത്തു. ഘോഷയാത്ര അഡ്വ. ആര്‍.എസ്‌. രവിശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. സെല്‍വരാജ്‌ അദ്ധ്യക്ഷത വഹിച്ചു.


വി. ശൈലേന്ദ്രന്‍, ആര്‍. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്‌. രാജേന്ദ്രന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തുടര്‍ന്ന്‌ പോളിടെക്‌നിക്ക്‌ വളപ്പില്‍ ചേര്‍ന്ന യോഗം ആര്‍. സെല്‍വരാജ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാചെയര്‍മാന്‍ എസ്‌.എസ്‌് ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ്‌ കെ. ആന്‍സലന്‍, വി. വേലപ്പന്‍, ടി. സുകുമാരന്‍, എസ്‌. കെ. ജയചന്ദ്രന്‍, ജി. പവിത്രകുമാര്‍, എന്‍.പി. ഹരി, പൊഴിയൂര്‍ കബീര്‍, അയ്യപ്പന്‍ നായര്‍, എം.എസ്‌. സ്‌റ്റാന്‍ലി ജോണ്‍, അച്യുതന്‍ നായര്‍, അരുണ്‍ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സെമസ്‌റ്റര്‍ സിസ്‌റ്റത്തില്‍ സംസ്‌ഥാനത്ത്‌ ആദ്യം ആരംഭിച്ച പോളിടെക്‌നിക്കിന്‌ ഇപ്പോള്‍ സ്വന്തമായി കെട്ടിടമുണ്ടെങ്കിലും തുടക്കം നെയ്യാറ്റിന്‍കര ജി.ബി.എച്ച്‌.എസിലായിരുന്നു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഏവിയേഷന്‍, കമ്മ്യൂണിക്കേഷന്‍, ഇന്‍സ്‌ട്രമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ എന്നീ നാലു ബ്രാഞ്ചുകളുമായി ആരംഭിച്ച സ്‌ഥാപനത്തില്‍ ആധുനിക ലാബുകളടക്കം ഇപ്പോഴുണ്ട്‌.










from kerala news edited

via IFTTT