121

Powered By Blogger

Saturday, 24 January 2015

ഉറക്കമുണര്‍ന്നപ്പോള്‍ വായിലിരുന്ന 'വെപ്പ്‌ പല്ല്‌' വയറ്റിലെത്തി









Story Dated: Saturday, January 24, 2015 03:56



mangalam malayalam online newspaper

ചെന്നൈ: ഉറങ്ങുന്നതിന്‌ ഇടയില്‍ 65 കാരന്‍ അബന്ധത്തില്‍ വിഴുങ്ങിപ്പോയ ഒരു ജോഡി വെപ്പു പല്ല്‌ പുറത്തെടുത്തു. മണിക്കുറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ പല്ല്‌ പുറത്തെടുത്തത്‌. തമിഴ്‌നാട്‌ നീലങ്കിരി സ്വദേശി ചിന്നത്തമ്പിയാണ്‌ ഉറക്കമുണര്‍ന്നപ്പോള്‍ വായിലിരുന്ന വെപ്പ്‌ പല്ല്‌ വയറ്റിലെത്തിയ കാര്യം തിരിച്ചറിഞ്ഞത്‌.


വെപ്പ്‌ പല്ല്‌ വിഴുങ്ങിയ കാര്യം വ്യക്‌തമായതോടെ ബന്ധുക്കള്‍ ചിന്നത്തമ്പിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ പല്ലുകള്‍ അന്നനാളത്തിന്റെ ഭിത്തികളില്‍ തടഞ്ഞ്‌ തടസം സൃഷ്‌ടിക്കുന്നതായി വ്യക്‌തമായി. ഒടുവില്‍ മണിക്കുറുകള്‍ നീണ്ട ശ്രമത്തിന്‌ ഒടുവിലാണ്‌ രാജീവ്‌ ഗാന്ധി ഗവണ്‍മെന്റ്‌ ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍മാര്‍ അവ രണ്ടും പുടത്തെടുത്തത്‌. ചിന്നത്തമ്പിയുടെ അന്നനാളത്തിന്‌ പരിക്ക്‌ പറ്റുകയോ മുറിവ്‌ ഉണ്ടായി അണുബാധ ഉണ്ടാകുകയോ ചെയ്യാതെയാണ്‌ വെപ്പ്‌ പല്ലുകള്‍ പുറത്തെടുത്തത്‌.


ഇത്‌ ആശുപത്രിയിലെ പുതിയ സംഭവമൊന്നും അല്ലെന്നാണ്‌ ചിന്നത്തമ്പിയെ ചികിത്സിച്ച ഡോ. വിമലയുടെ അഭിപ്രായം. വയറ്റില്‍ കുടുങ്ങിയ വെപ്പ്‌ പല്ലുകളുമായി എത്തിയ 19 പേരെയാണ്‌ വിമല ഇതുവരെ ചികിത്സിച്ച്‌ രക്ഷപ്പെടുത്തിയത്‌. ഇതിനായി 'എന്‍ഡോസ്‌കോപ്പിക്‌ റിമൂവല്‍' എന്ന ചികിത്സാ രീതിയാണ്‌ ആശുപത്രിയില്‍ ഉപയോഗിച്ച്‌ പോരുന്നത്‌. നാണയങ്ങളും മറ്റ്‌ വസതുക്കളും അബന്ധത്തില്‍ വിഴുങ്ങുന്നവര്‍ക്കും ഇതേ മാര്‍ഗമാണ്‌ രക്ഷ.


കഴിഞ്ഞ 5 വര്‍ഷത്തിനിടെ 66 കേസുകളാണ്‌ ഇത്തരത്തില്‍ തങ്ങളുടെ ആശുപത്രിയില്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്നും ഇവര്‍ പറയുന്നു. പ്രായമായവര്‍ വെപ്പ്‌ പല്ല്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും സംഭവത്തെ നിസാരമായി കാണരുതെന്നും വിമല കൂട്ടിച്ചേര്‍ത്തു. ഏന്തായാലും തന്റെ വെപ്പ്‌ പല്ലിന്‌ യാതൊന്നും സംഭവിച്ചില്ലല്ലോ എന്ന സമാധാനത്തിലാണ്‌ ചിന്നത്തമ്പി ആശുപത്രി വിട്ടത്‌. ആശുപത്രി അധികൃതര്‍ക്ക്‌ നന്ദി പറയാനും ഇയാള്‍ മറന്നില്ല.










from kerala news edited

via IFTTT