121

Powered By Blogger

Saturday, 24 January 2015

മന്ത്രിയാകാനില്ലെന്ന്‌ ജോസ്‌ കെ. മാണി









Story Dated: Saturday, January 24, 2015 05:26



mangalam malayalam online newspaper

കൊച്ചി: ധനമന്ത്രി കെ.എം മാണിക്ക്‌ പകരം മന്ത്രിയാകാനില്ലെന്ന്‌ ജോസ്‌ കെ. മാണി എം.പി. മന്ത്രി സ്‌ഥാനത്തേക്ക്‌ തന്റെ പേര്‌ വലിച്ചിഴച്ചത്‌ ദൗര്‍ഭാഗ്യകരമാണ്‌. മാണി രാജി വയ്‌ക്കില്ല. അതുകൊണ്ടു തന്നെ രാജി ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്‌തിയില്ല. ബാര്‍ കോഴ ആരോപണം വിശ്വസനീയമല്ല. താന്‍ എം.പിയായി തുടരുമെന്നും ജോസ്‌ കെ. മാണി പറഞ്ഞു.


ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം മാണി രാജി വച്ചാല്‍ പകരം ജോസ്‌ കെ. മാണി മന്ത്രിയാകുന്നത്‌ അംഗീകരിക്കാനാകിലെന്ന പി.സി ജോര്‍ജിന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിക്ക്‌ പകരം മന്ത്രിയാകാന്‍ സി.എഫ്‌ തോമസ്‌ അടക്കം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും പി.സി ജോര്‍ജ്‌ പറഞ്ഞിരുന്നു.










from kerala news edited

via IFTTT