121

Powered By Blogger

Saturday, 24 January 2015

ചലച്ചിത്രതാരം തൃഷയുടെ വിവാഹ നിശ്ചയം നടന്നു







ചെന്നൈ: ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി ചലച്ചിത്രതാരം തൃഷയുടെ വിവാഹ നിശ്ചയം വെള്ളിയാഴ്ച നടന്നു. വ്യവസായിയായ വരുണ്‍ മണിയനാണ് വരന്‍. വിവാഹത്തിയതി പ്രഖ്യാപിച്ചിട്ടില്ല. ഈവര്‍ഷം അവസാനത്തോടെ വിവാഹം ഉ ണ്ടാേയക്കുെമന്നറിയുന്നു. ജനവരി 23-ന് തന്റെ വിവാഹനിശ്ചയം നടക്കുമെന്ന് ട്വിറ്റര്‍ പേജിലൂടെ തൃഷ മുന്‍പ് ആരാധകരെ അറിയിച്ചിരുന്നു.

കുടുംബാംഗങ്ങള്‍മാത്രം പങ്കെടുത്ത തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു ത െന്റ വിവാഹനിശ്ചയമെന്ന് തൃഷ പ്രതികരിച്ചു. വിവാഹശേഷം അഭിനയത്തോട് വിടപറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തൃഷ വിശദീകരിച്ചു. അജിത് നായകനായ ഗൗതം മേനോന്‍ ചിത്രം 'യെന്നൈ അറിന്താ'ലാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.


പ്രമുഖ വ്യവസായിയായ വരുണ്‍ മണിയന്‍ റേഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്ന സിനിമ നിര്‍മാണ കമ്പനിയുടെ ഉടമയുമാണ്. തമിഴ് ചിത്രങ്ങളായ 'വായ് മൂടി പേശ േവാം', 'കാവ്യതലൈവന്‍' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ഈ കമ്പനിയാണ്.











from kerala news edited

via IFTTT