Story Dated: Thursday, December 18, 2014 10:54
=ബാഗ്‌ദാദ്: പെഷാവറില്‍ 132 വിദ്യാര്‍ഥികളെ സ്‌കൂളില്‍ വെടിവച്ചു വീഴ്‌ത്തിയ താലിബാന്‍ ക്രൂരതയുടെ ഞെട്ടല്‍ മാറും മുമ്പേ ഭീകരതയുടെ മറ്റൊരു തേര്‍വാഴ്‌ച കൂടി. തങ്ങളെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച 150 സ്‌ത്രീകളെ ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ കഴുത്തറത്തു കൊന്നു! ഐ എസ് ഭീകരതയ്‌ക്കിരയായവരില്‍ ഗര്‍ഭിണികളും ഉള്‍പ്പെടുന്നുവെന്നതാണ് നടുക്കുന്ന യാഥാര്‍ഥ്യം.
പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അന്‍ബര്‍ പ്രവിശ്യയിലാണ് കൂട്ടക്കൊല നടന്നത്. മൃതദേഹങ്ങള്‍ പിന്നീട് ഫലൂജയില്‍ കൂട്ടത്തോടെ സംസ്‌കരിച്ചുവെന്ന് ഇറാഖ് മനുഷ്യാവകാശ വകുപ്പ് സ്‌ഥിരീകരിച്ചിട്ടുണ്ട്. അബു അനസ് അല്‍-ലിബി എന്ന ഭീകരനാണ് കൂട്ടക്കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഹാദ് വിവാഹത്തെ എതിര്‍ത്ത സ്‌ത്രീകളാണ് കൊല്ലപ്പെട്ടവരെല്ലാം എന്നും ഇറാഖ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
കഴിഞ്ഞ മാസം റാസ് അല്‍-മാ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ തേര്‍വാഴ്‌ചയില്‍ 50 പേര്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു. ഇവരെ വരിയായി നിര്‍ത്തി വെടിവച്ച് കൊല്ലുകയായിരുന്നു.
സ്‌ത്രീകളെ പിടികൂടുന്നതിനും ലൈംഗിക അടിമയാക്കുന്നതിനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഘ ഐ എസ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്‌തുവെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.
from kerala news edited
via IFTTT