121

Powered By Blogger

Wednesday, 17 December 2014

കടല്‍ക്കൊല കേസ്: ഇറ്റലി സമ്മര്‍ദ്ദം ശക്തമാക്കുന്നു; അംബാസഡറെ തിരിച്ചുവിളിച്ചു









Story Dated: Thursday, December 18, 2014 11:09



mangalam malayalam online newspaper

ന്യുഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികാരുടെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ സമ്മര്‍ദ്ദ നടപടിയുമായി ഇറ്റലി രംഗത്തുവന്നു. ഇന്ത്യയിലെ അംബാസഡറെ ഇറ്റാലി തിരിച്ചുവിളിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് അടിയന്തരമായി തിരിച്ചുവിളിക്കുന്നതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവേ്‌ലാ ജെന്റിലോണി അറിയിച്ചു. നാവികരുടെ ഹര്‍ജി തള്ളിയതില്‍ ഇറ്റലിയും യൂറോപ്യനും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റലി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.


ജാമ്യവ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് തേടിയാണ് നാവികരായ മസ്സിമലാനോ ലത്തോറെയും സാല്‍വത്തോര്‍ ഗിറോണും കോടതിയെ സമീപിച്ചത്. മസ്തിഷ്‌കാഘാതം അനുഭവപ്പെട്ട ലത്തോറെ രണ്ടു മാസമായി ഇറ്റലിയില്‍ ചികിത്സയിലാണ്. തുടര്‍ ചികിത്സയ്ക്ക് നാലു മാസം കൂടി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ക്രിസ്മസ് കുടുംബത്തിനൊപ്പം ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ഗിറോണിന്റെ ആവശ്യം.


കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനിയും ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തെ ദോഷമായി ബാധിക്കുമെന്നായിരുന്നു മൊഗേരിനിയുടെ ഭീഷണി.










from kerala news edited

via IFTTT