Story Dated: Thursday, December 18, 2014 09:47
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഈ സീസണിലുണ്ടായ മഞ്ഞുവീഴ്ചയില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ കുമോണ്‍ മേഖലയില്‍ അനുഭവപ്പെട്ട കൊടുംതണുപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഹല്‍ദ്‌വാനിയില്‍ രണ്ടും നൈനിറ്റാളില്‍ മൂന്നും ഭീംതല്‍, ബഗേശ്വര്‍ എന്നിവിടങ്ങളില്‍ ആറു പേരുമാണ് മരിച്ചത്. ഹിമാലയത്തിന്റെ താഴ്‌വാരത്തുള്ള കുന്നുകളായ ബഗേശ്വറിലും അല്‍മോറയിലും കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. മുന്‍കാലങ്ങളിലൊന്നും ഈ സമയത്ത് ഇത്രയും മോശമായ കാലാവസ്ഥ ഇവിടെങ്ങളിലുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡിഗ്രി സെല്‍ഷ്യസിനും മൈനസ് നാലു ഡിഗ്രി സെല്‍ഷ്യസിനും മധ്യേയാണ് ഇവിടെ താപനില.
സമീപ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ശീതക്കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. തലസ്ഭാന നഗരമായ ലഖ്‌നോവില്‍ ഇന്നലെ 6.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
from kerala news edited
via IFTTT