Story Dated: Thursday, December 18, 2014 01:47
മലപ്പുറം: കേന്ദ്ര യുവജന കാര്യ- കായിക മന്ത്രാലയം നടപ്പിലാക്കുന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന് (ആര്.ജി.കെ.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഇന്‍ഡോര്‍ ഹാള്‍, കളിസ്ഥലം എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 80 ലക്ഷം വീതം രൂപ ലഭിക്കും.
കുറഞ്ഞത് ആറോ ഏഴോ ഏക്കര്‍ വിസ്താരത്തില്‍ കളിസ്ഥലമുള്ള ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ കേരള സേ്റ്ററ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നല്‍കണം. സ്ഥലം അപര്യാപ്തമാണെങ്കില്‍ ഗവ:കോളെജ്/ഗവ:സ്കൂള്‍ , എയ്ഡഡ് കോളെജ്/ഏയ്ഡഡ് സ്കൂള്‍ എന്നിവയുടെ കളിസ്ഥലങ്ങള്‍ ബന്ധപ്പെട്ട സ്കൂള്‍ /കോളെജ് അധികാരികളുടെ സമ്മതത്തോടെ തെരെഞ്ഞെടുക്കാം. അപേക്ഷയുടെ മാതൃക ജില്ലാ സ്പോര്‍ട്സ് കൗണ്സിലില്ഓഫീസിലും ലഭിക്കും. ഫോണ്‍: 04832734701.
from kerala news edited
via
IFTTT
Related Posts:
സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ് പിടിയില്‍ Story Dated: Thursday, March 26, 2015 02:16തിരൂര്‍: ബിസിനസ് തുടങ്ങാനെന്ന പേരില്‍ പണം തട്ടിയ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുഭാഷ്ചന്ദ്രനെ(52)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പു… Read More
ജില്ലാ പഞ്ചായത്ത് അക്ഷരശ്രീ: തുല്യതാ പഠിതാക്കളുടെ സംഗമങ്ങള്‍ പൂര്‍ത്തിയായി Story Dated: Friday, March 27, 2015 03:06മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന് സംഘടിപ്പിച്ച അക്ഷരശ്രീ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പത്താം… Read More
ചിപ്സ് തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു Story Dated: Thursday, March 26, 2015 07:48കൊളത്തൂര്‍(മലപ്പുറം): ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂക്കാട്ടിരി സ്വദേശി കൊളത്തൂര്‍ വില്ലേജ്പടി കുറ്റിപ്രത്തൊടി കുഞ്ഞിമൊയ്തീന്‍കുട്ടിയുടെ മകന് മുഹമ്മദ് ന… Read More
അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു Story Dated: Thursday, March 26, 2015 02:16എടപ്പാള്‍: എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടിയ അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു.പുതുപൊന്നാനി കിണര്‍… Read More
ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി Story Dated: Thursday, March 26, 2015 02:16തിരൂരങ്ങാടി: ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്നിയൂര്‍ പട്ടത്തൊടിക അബൂബക്കര്‍ സിദീഖിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. ഭവന നിര്‍മാണത്തിന് ബ്ലോക്കില്‍ നിന്നു അനുവദി… Read More