Story Dated: Thursday, December 18, 2014 09:11
എടപ്പാള്‍: സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നുംപോയ അധ്യാപകനെ ചെന്നെ എഗ്മോര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ടോയിലറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വളാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകനും കാലടി സ്വദേശിയുമായ പാലപറമ്പത്ത് ഗോവിന്ദന്‍കുട്ടിയെ(47)യെയാണു തീവണ്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെ സ്‌റ്റേഷനിലെത്തിയ ട്രെയിന്‍ ഗാഡ് പരിശോധിക്കുന്നതിനിടെയാണു ടോയിലറ്റിനകത്തു മൃതദേഹം കണ്ടത്. തിങ്കളാഴ്‌ച രാവിലെ സ്‌കൂളിലേക്കെന്നു പറഞ്ഞാണു ഗോവിന്ദന്‍കുട്ടി വീട്ടില്‍ നിന്നും പോയത്.സ്‌കൂളിലെ പ്രധാന അധ്യാപികയോട് കുറച്ച് വൈകുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂളിലെത്തിയില്ല. തുടര്‍ന്ന് വൈകിട്ടു വീട്ടിലേക്ക് വിളിച്ച് ഒരു മരണവീട്ടില്‍ പോകുകയാണെന്നും വൈകുമെന്നും അറിയിച്ചു.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വുച്ച് ഓഫ് ആയതിനാല്‍ പിന്നീട് ബന്ധപെടാന്‍ സാധിച്ചില്ല.വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കി.ഇതിനിടയിലാണ് മൃദദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.രണ്ട് ദിവസത്തിനകം മൃദദേഹം നാട്ടിലേക്ക് കൊണ്ടുവരും.സാമൂഹിക രാഷ്ര്‌ടീയരംഗത്ത് സജീവമായിരുന്ന ഗോവിന്ദന്‍കുട്ടി ബി.ജെ.പി.യുടെ പ്രാദേശിക നേതാവുകൂടിയായിരുന്നു.ഭാര്യ സിന്ധു അധ്യാപികയോണ്. മക്കള്‍ ശ്രീലക്ഷമി, ശ്രീപാര്‍വതി.
from kerala news edited
via IFTTT