121

Powered By Blogger

Wednesday, 17 December 2014

എസ്‌.ഡി.പി ഐ രാപ്പകല്‍ സമരം നടത്തുമെന്ന്‌











Story Dated: Thursday, December 18, 2014 01:47


മലപ്പുറം: ദേശീയപാത വികസനത്തിന്റെ പേരില്‍ ഇരകളെ അഭയാര്‍ഥികളാക്കരുതെന്ന സന്ദേശമുയര്‍ത്തി 20നു ദേശീയപാതയോരത്ത്‌ എസ്‌.ഡി.പി ഐ രാപ്പകല്‍ സമരം നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്‌ഥാനത്തെ 20ഓളം കേന്ദ്രങ്ങളിലാണ്‌ രാപ്പകല്‍ സമരം നടത്തുക. സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. കെ എം അശ്‌റഫ്‌(തൃശൂര്‍), ദേശീയ വൈസ്‌ പ്രസിഡന്റ്‌ സാംകുട്ടി ജേക്കബ്‌(മലപ്പുറം), സംസ്‌ഥാന വൈസ്‌പ്രസിഡന്റുമാരായ മുവ്വാറ്റുപ്പുഴ അശ്‌റഫ്‌ മൗലവി(ആലപ്പുഴ), തുളസീധരന്‍ പള്ളിക്കല്‍(കൊല്ലം), ജനറല്‍ സെക്രട്ടറിമാരായഎം കെ മനോജ്‌കുമാര്‍(എറണാകുളം), നാസറുദ്ദീന്‍ എളമരഹം(കോഴിക്കോട്‌), പി അബ്‌ദുല്‍ഹമീദ്‌(കണ്ണൂര്‍), ട്രഷറര്‍ കെ കെ ഹുസൈന്‍ (പാലക്കാട്‌) തുടങ്ങിയവര്‍ ജില്ലാതല ഉദ്‌ഘാടനങ്ങള്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി അബ്‌ദുല്‍ഹമീദ്‌, ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര സംബന്ധിച്ചു.










from kerala news edited

via IFTTT