121

Powered By Blogger

Wednesday, 17 December 2014

ബി.ജെ.പി പൊതുയോഗം; വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം











Story Dated: Thursday, December 18, 2014 01:48


പാലക്കാട്‌: ബി.ജെ.പി ദേശീയ പ്രസിഡന്റ്‌ അമിത്‌ ഷാ 19ന്‌ പാലക്കാട്ടെത്തും. ദേശീയ പ്രസിഡന്റായതിനു ശേഷം അമിത്‌ ഷാ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ പൊതുപരിപാടിക്കാണ്‌ നാളെ പാലക്കാട്‌ കോട്ടമൈതാനം വേദിയാകുന്നത്‌. 1500 ബൂത്തുകളില്‍ നിന്നായി 50,000 ലേറെ പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തിന്‌ എത്തും. ഈ സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗതകുരുക്ക്‌ ഒഴിവാക്കാന്‍ സമ്മേളനത്തിന്‌ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക്‌ പോലീസ്‌ നിര്‍ദേശം പുറപ്പെടുവിച്ചു. നഗരത്തില്‍ 19ന്‌ വൈകീട്ട്‌ 4.30ന്‌ ശേഷം എസ്‌.ബി.ഐ ജംഗ്‌ഷനില്‍ നിന്ന്‌ ടൗണ്‍ ഹാള്‍ ഭാഗത്തേക്ക്‌ വാഹനങ്ങള്‍ക്ക്‌ പ്രവേശനമുണ്ടാകില്ലെന്ന്‌ ട്രാഫിക്‌ പോലീസ്‌ അറിയിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ക്കുള്ള നിര്‍ദേശം ഇപ്രകാരമാണ്‌.


1. വടക്കഞ്ചേരി, ആലത്തൂര്‍, നെന്മാറ, കുഴല്‍മന്ദം, കെല്ലങ്കോട്‌, ചിറ്റൂര്‍ എന്നീ സ്‌ഥലങ്ങളില്‍ നിന്ന്‌ സമ്മേളനത്തിന്‌ വരുന്ന എല്ലാ വാഹനങ്ങളും എന്‍.എച്ച്‌-47 വഴി ചന്ദ്രനഗറിലെത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ കല്‍മണ്ഡപം റോഡ്‌ വഴി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെത്തി പോലീസിന്റെയും വളണ്ടിയര്‍മാരുടേയും നിര്‍ദ്ദേശ പ്രകാരം പാര്‍ക്ക്‌ ചെയ്ണം.യ


2. പട്ടാമ്പി, തൃത്താല, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മങ്കര തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ മേഴ്‌സി കേളജ്‌ ജംഗ്‌ഷന്‍, മേലാമുറി വഴി കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡ്‌ കഴിഞ്ഞ്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ മഞ്ഞക്കുളം പള്ളി ജംഗ്‌ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി മഞ്ഞക്കുളം പള്ളിക്ക്‌ മുന്‍വശത്ത്‌ സജ്‌ജീകരിച്ച പാര്‍ട്ടിംഗ്‌ സ്‌ഥലത്ത്‌ നിര്‍ത്തണം. വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക്‌ ചെയ്യാന്‍ അനുവദിക്കില്ല.


3. വാളയാര്‍, പുതുശ്ശേരി, എലപ്പുള്ളി, പാറ, കൊഴിഞ്ഞാമ്പാറ എന്നീ സ്‌ഥലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എന്‍.എച്ച്‌-47 വഴി ചന്ദ്രനഗര്‍, കല്‍മണ്ഡപം റോഡ്‌ വഴി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെത്തണം. 4. അട്ടപ്പാടി, മണ്ണാര്‍ക്കാട്‌, ചെര്‍പ്പുളശ്ശേരി, മുണ്ടൂര്‍, കോങ്ങാട്‌, റെയില്‍വേ കോളനി, മലമ്പുഴ എന്നീ സ്‌ഥലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഒലവക്കോട്‌, പുതിയപാലം ശേഖരീപുരം ബൈപാസ്‌ വഴി മണലി റോഡിലെത്തി വലത്തോട്ട്‌ തിരിഞ്ഞ്‌ കല്‌ഴമണ്ഡപം റോഡ്‌ വഴി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെത്തണം.


പാര്‍ട്ടി പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ ടൗണിലേക്ക്‌ വരികയോ റോഡരികില്‍ പാര്‍ക്ക്‌ ചെയ്യുകയോ പാടില്ല. മോട്ടോര്‍സൈക്കിള്‍, ഓട്ടോറിക്ഷ എന്നിവയില്‍ വരുന്ന പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ ഓഫീസിന്‌ മുന്‍വശം കോട്ടമൈതാനം റോഡിന്റെ ഇടതുവശത്തായി കോട്ടയുടെ കവാടം വരെ നിരയായി ഒതുക്കി നിര്‍ത്തണം. ചെറുകാറുകള്‍ സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തും ഗതാഗതതടസമില്ലാത്ത രീതിയില്‍ പാര്‍ക്ക്‌ ചെയ്യണം. വനിതാ പ്രവര്‍ത്തകരുമായി മാത്രം വരുന്ന ബസുകള്‍ കോട്ടമൈതാനിയിലെത്തി വാടികയ്‌ക്കു മുന്‍വശമുള്ള സ്‌ഥലത്ത്‌ നിര്‍ത്തിയിടണമെന്ന്‌ ട്രാഫിസ്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT