121

Powered By Blogger

Wednesday, 17 December 2014

സിമന്റുവില കുതിക്കുന്നു; നിര്‍മ്മാണമേഖല സ്തംഭനത്തിലേക്ക്‌







സിമന്റുവില കുതിക്കുന്നു; നിര്‍മ്മാണമേഖല സ്തംഭനത്തിലേക്ക്‌



തൃശ്ശൂര്‍: സിമന്റ് ഉത്പാദകര്‍ വില കുത്തനെ കൂട്ടുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മ്മാണമേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. അമ്പത് കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന്റെ വില ഡിസംബര്‍ 14ന് 35 രൂപയാണ് കൂട്ടിയത്. 22ന് 20രൂപ വീണ്ടും കൂട്ടാനാണ് കമ്പനികളുടെ നീക്കം. വിലവര്‍ധനമൂലം സിമന്റുവില്പന 60 ശതമാനത്തിലധികം കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്.


ജനവരി ഒന്നിന് വില വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചനയെന്ന് വിതരണക്കാര്‍ പറയുന്നു. വിലവര്‍ധനയ്ക്കുമുമ്പ് ദിവസം 400 ചാക്ക് സിമന്റുവരെ വിറ്റുപോയിരുന്ന റീട്ടെയില്‍ കടകളില്‍ ഇപ്പോള്‍ അമ്പതുചാക്കിനു മുകളില്‍ മാത്രമാണ് ചെലവാകുന്നത്. വിലവര്‍ധനമൂലമുള്ള തര്‍ക്കങ്ങളും വിപണിയില്‍ പതിവായി. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്റ്‌സും സ്വകാര്യ കമ്പനികളുടെ അതേ നിരക്കില്‍ വില കൂട്ടുകയാണ്.


വര്‍ധനയ്ക്കു മുമ്പുവരെ ഒരു ചാക്ക് സിമന്റിന് 330 രൂപയോളമായിരുന്നു വില. ഇപ്പോള്‍ അത് 375 രൂപയ്ക്ക് മുകളില്‍ എത്തി. തുടര്‍ന്നുള്ള രണ്ടു വിലവര്‍ദ്ധനയുടെ സമയംകൂടി കമ്പനികള്‍ വിതരണക്കാരോട് പറഞ്ഞുകഴിഞ്ഞു. ഇതുകൂടിയാകുമ്പോള്‍ ഒരു ചാക്ക് സിമന്റിന്റെ വില 400 രൂപ കടക്കാനാണ് സാധ്യത. ഒരു മാസം സംസ്ഥാനത്തേക്ക് 1.60 ലക്ഷം ടണ്‍ സിമന്റ് വരുന്നുണ്ടെന്നാണ് കണക്ക്.


തമിഴ്‌നാട്ടിലെ സിമന്റ് നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനം കുറച്ചിരിക്കുകയാണ്. വില മുതലാകാത്തതിനാലാണ് ഉത്പാദനം കുറച്ചതെന്നാണ് കമ്പനികള്‍ പറയുത്. എന്നാല്‍, കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള കമ്പനികളുടെ തന്ത്രമാണ് ഇതെന്നാണ് വിതരണക്കാരുടെ നിലപാട്. സിമന്റ് വില ക്രമാതീതമായി വര്‍ധിച്ചതോടെ വന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കരാര്‍ എടുത്തവര്‍ ബുദ്ധിമുട്ടിലായി. നിശ്ചയിച്ചുറപ്പിച്ച തുകയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. വീടുപണി ഉള്‍പ്പെടെ നിലയ്ക്കുമെന്ന ഭീതിയിലാണ് നിര്‍മ്മാണമേഖല.











from kerala news edited

via IFTTT