Story Dated: Thursday, December 18, 2014 01:49
മാനന്തവാടി: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് മാനന്തവാടി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിനെതിരെ മാനന്തവാടി പോലീസ് കേസ്സെടുത്തു. പഞ്ചായത്ത് ഓഫീസിലെതന്നെ കീഴ്‌ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പഞ്ചായത്ത് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് വി. ഉസ്‌മാനെതിരെ 1074/14 നമ്പര്‍ പ്രകാരം മാനന്തവാടി പോലീസ് കേസ്സെടുത്തിരിക്കുന്നത്. എന്‍.ആര്‍.ഇ.ജി.എ കോണ്ട്രാക്‌റ്റ് സ്‌റ്റാഫായ കീഴ് ജീവനക്കാരിയോട് കഴിഞ്ഞദിവസം രാവിലെ ജൂനിയര്‍ സൂപ്രണ്ട് മോശമായി സംസാരിച്ചൂവെന്നാണ് പരാതി.
ജീവനക്കാരി അറ്റന്‍ഡസ് രജിസ്‌റ്ററില്‍ ഒപ്പിടാനായി ജൂനിയര്‍ സൂപ്രണ്ടിന്റെ ക്യാബിനില്‍ കയറിയപ്പോഴാണ് സംഭവം നടന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ ജീവനക്കാരി ഭര്‍ത്താവുമൊത്തുവന്ന് മാനന്തവാടി പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇരുവരേയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. എന്നാല്‍ സംഭവം അടിസ്‌ഥാനരഹിതമാണെന്നും പരാതി കെട്ടിചമച്ചതാണെന്നും ജൂനിയര്‍ സൂപ്രണ്ട് ആരോപിച്ചു. എന്നാല്‍ പരാതിയില്‍ നിന്നും പിന്മാറാന്‍ ജീവനക്കാരി തയ്യാറായില്ല. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് 1074.14 നമ്പര്‍ പ്രകാരം മാനന്തവാടി പോലീസ് കേസ്സെടുത്തത്.
from kerala news edited
via IFTTT