Story Dated: Thursday, December 18, 2014 11:28
വാഷിംഗ്ടണ്‍: അര നൂറ്റാണ്ടുനിണ്ട ശത്രുത അവസാനിപ്പിച്ച അമേരിക്കയും ക്യുബയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു. ശീതയുദ്ധ കാലത്തെ പ്രമുഖ ശത്രുവായിരുന്ന ക്യൂബക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം പിന്‍വലിച്ചതായും യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.
ഒന്നര വര്‍ഷത്തോളമായി തുടരുന്ന രഹസ്യ ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അനുരഞ്ജനത്തില്‍ എത്തുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഇരുരാജ്യങ്ങളിലുമുള്ള തടവുകാരെ കൈമാറും. ഇരുരാജ്യങ്ങളിലും എംബസികളും തുറക്കും. വാണിജ്യ മേഖലയില്‍ ഇരുവരും തമ്മിലുള്ള നിയന്ത്രണങ്ങളില്‍ ചിലവ എടുത്തുനീക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇരുരാഷ്ട്രത്തലവന്മാരും ഒരേ സമയം ടെലിവിഷനിലൂടെ നടത്തി. തീരുമാനത്തെ വത്തിക്കാനും കാനഡയും സ്വാഗതം ചെയ്തു.
from kerala news edited
via IFTTT