Story Dated: Thursday, December 18, 2014 07:01
അസ്റ്റാന: വടക്കന്‍ കസാഖിസ്ഥാനിലെ കലാചി ഗ്രാമത്തില്‍ ഉറക്കരോഗം പരിഭ്രാന്തി പടര്‍ത്തുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഗ്രാമവാസികളില്‍ പലരും ഈ ദുരൂഹ രോഗത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞു. അറുന്നൂറ് പേര്‍ താമസിക്കുന്ന ഗ്രാമത്തിലെ 14 ശതമാനവും രോഗബാധിതരാണെന്ന് കണ്ടെത്തി.
എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണിത്. ക്ഷീണവും ആലസ്യവും തോന്നുന്നതാണ് തുടക്കം. തലച്ചോറില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന മെനിഞ്ചൈറ്റിസിനെ പോലെയുളള അവസ്ഥയാണിത്. എന്നാല്‍ മെനിഞ്ചൈറ്റിസ് അല്ല താനും! രോഗകാരണമാവുന്നത് വൈറസോ ബാക്ടീരിയയോ അല്ലെന്നു കസാഖിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെള്ളത്തിലൂടെയോ മണ്ണില്‍നിന്നോ ആണു രോഗം പരക്കുന്നത്. കൂടുതല്‍ സമയം ഉറങ്ങുക, മറവി എന്നിവയാണു രോഗ ലക്ഷണങ്ങള്‍. തലച്ചോറിനെ വിഷാംശം ബാധിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഈ േമഖലയില്‍ അണുവികിരണ തോത് അനുവദീയമായതിനേക്കാള്‍ 16 ഇരട്ടിയാണ്.
സമീപുള്ള സോവിയറ്റ് യൂണിയന്‍ കാലത്തെ ഖനികളില്‍നിന്നു പുറത്തുവരുന്ന വിഷവാതകമാണു രോഗവസ്ഥയ്ക്കു കാരണമെന്നും പരാതിയുണ്ട്. റഷ്യക്കാര്‍ ഈ മേഖലയില്‍ സംസ്‌കരിച്ച അണുവികിരണം അടങ്ങിയ വസ്തുക്കളാണു പ്രശ്‌നകാരണമെന്നു മറ്റൊരു വിഭാഗം പറയുന്നു. 2010 മുതലാണ് ഈ രോഗവസ്ഥ ശ്രദ്ധയില്‍പ്പെട്ടു തുടങ്ങിയത്.
അജ്ഞാത രോഗത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യാന്‍ വന്ന റഷ്യന്‍ സംഘവും രോഗത്തിന്റെ കയ്പുനീര്‍ കുടിക്കുകയുണ്ടായി. അവരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചു. റഷ്യയ്ക്കും രോഗകാരണമെന്തെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല.
from kerala news edited
via IFTTT