121

Powered By Blogger

Wednesday, 17 December 2014

അന്‍ഷാദ്‌ ഹമീദിനെ പൊലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ തെളിഞ്ഞത്‌ നിരവധി കേസുകള്‍











Story Dated: Thursday, December 18, 2014 01:46


ആലുവ: ബൈക്കിലെത്തി കാല്‍നട യാത്രക്കാരുടെ മാല പൊട്ടിക്കുന്നതിന്‌ നേതൃത്വം നല്‍കുന്ന പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പില്‍ അന്‍ഷാദ്‌ ഹമീദിനെ പൊലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തപ്പോള്‍ കൂടുതല്‍ കേസുകള്‍ തെളിഞ്ഞു.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എറണാകുളം ജയിലില്‍ റിമാന്‍ഡിലായിരുന്ന അന്‍ഷാദിനെ കൂട്ടുപ്രതികളുടെ മൊഴിയെ തുടര്‍ന്നാണ്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയത്‌.

കൂട്ടുപ്രതികളെ ചോദ്യം ചെയ്‌തതിലൂടെ തെളിഞ്ഞ 27 കേസുകള്‍ക്ക്‌ പുറമെ സമാനമായ 12 കേസുകള്‍ കൂടി അന്‍ഷാദിനെ ചോദ്യം ചെയ്‌തപ്പോള്‍ പുറത്തായി. ആലുവയില്‍ നിന്ന്‌ 2012ല്‍ ബൈക്ക്‌ മോഷ്‌ടിച്ചതിനും അന്‍ഷാദിനെതിരെ ആലുവ പൊലീസില്‍ കേസുണ്ട്‌. അന്‍ഷാദില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ മറ്റൊരു സഹായി പറവൂര്‍ വെടിമറ സ്വദേശി നിയാസ്‌ (27)നെ പൊലീസ്‌ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സേ്‌റ്റഷന്‍ പരിധിയിലാണ്‌ കൂടുതല്‍ പിടിച്ചുപറി നടത്തിയിട്ടുള്ളത്‌. എട്ട്‌ കേസുകള്‍ ഇവിടെ മാത്രമുണ്ട്‌. മുനമ്പം, ഇരിങ്ങാലക്കുട, വടക്കേക്കര സേ്‌റ്റഷനുകളിലാണ്‌ മറ്റ്‌ പുതിയ കേസുകളുള്ളത്‌. പുതിയതായി അന്‍ഷാദ്‌ വെളിപ്പെടുത്തിയ സ്‌ഥലങ്ങളില്‍ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി.


അന്വേഷണ സംഘതലവന്‍ ആലുവ ഡിവൈ.എസ്‌.പി പി.പി. ഷംസിന്റെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്‌. കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായവരുടെ എണ്ണം ഏഴായി. പറവൂര്‍ ചെറിയ പല്ലംതുരുത്ത്‌ കുഞ്ഞുമ്മല്‍പറമ്പില്‍ ശ്യാം മോഹന്‍ (22), പറവൂര്‍ കണ്ണന്‍ചിറ ഷാപ്പുംപടി ഭാഗത്ത്‌ തച്ചമ്പാടത്ത്‌ സുനില്‍കുമാര്‍ (20), മഞ്ഞുമ്മലില്‍ വാടകക്ക്‌ താമസിക്കുന്ന അത്താണി നന്ത്യാട്ടുകുന്നം തട്ടുപറമ്പില്‍ രാജേഷ്‌ ആചാരി (34), ഏഴിക്കര കടക്കര ചൂടുകുളം വീട്ടില്‍ വിജിത്ത്‌ വിജയന്‍ (19), ഞാറക്കല്‍ കുഴുപ്പിള്ളി സ്വദേശിയായ 1ഏഴുവയസുകാരന്‍ എന്നിവര്‍ ഞായറാഴ്‌ച്ച പൊലീസ്‌ പിടിയിലായിരുന്നു.










from kerala news edited

via IFTTT