121

Powered By Blogger

Wednesday, 17 December 2014

സ്‌പൈസ് ജെറ്റിനെ തകര്‍ത്തത് ഉയര്‍ന്നചെലവും അനാരോഗ്യകരമായ മത്സരവും







സ്‌പൈസ് ജെറ്റിനെ തകര്‍ത്തത് ഉയര്‍ന്നചെലവും അനാരോഗ്യകരമായ മത്സരവും


കരിപ്പൂര്‍: യാത്രാച്ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ സ്‌പൈസ്‌ െജറ്റിനെ തകര്‍ത്തത് ഉയര്‍ന്നചെലവും അനാരോഗ്യകരമായ മത്സരവും. ഇന്ധനം ലഭിക്കാത്തതിനെതുടര്‍ന്ന് കമ്പനിയുടെ പ്രധാനസര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു.

സ്വന്തമായി 15 വിമാനങ്ങളും വാടകയ്‌ക്കെടുത്ത 22 വിമാനങ്ങളുമാണ് സ്‌പൈസ് ജെറ്റിന് ഉണ്ടായിരുന്നത്. രാജ്യത്തിനകത്ത് വിവിധപ്രദേശങ്ങളിലേക്കും കാഠ്മണ്ഡു തുടങ്ങിയ വിദേശനഗരങ്ങളിലേക്കും സര്‍വീസുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്ക്ക് 1500 കോടിയിലധികം രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. വിമാനത്താവളങ്ങളിലെ ഉയര്‍ന്നപ്രവര്‍ത്തനച്ചെലവ്, ഇന്ധനനികുതിയിലുണ്ടായ വന്‍ വര്‍ധന, വാടകവിമാനങ്ങള്‍ വരുത്തിവെച്ച അധികബാധ്യത, അനാരോഗ്യകരമായമത്സരം എന്നിവയാണ് കമ്പനിയുടെ നട്ടെല്ലൊടിച്ചത്.


വിമാനത്താവളങ്ങളില്‍ കമ്പനി നല്‍കേണ്ടിവന്ന ഉയര്‍ന്ന തുകയാണ് പ്രധാനമായും നഷ്ടത്തിനുകാരണം. വിമാനത്താവളങ്ങളിലെ ലാന്‍ഡിങ്, പാര്‍ക്കിങ് ചെലവുകളാണ് ഇതില്‍പ്രധാനം. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ 100 ടണ്‍വരെ ഭാരമുള്ള വിമാനങ്ങള്‍ക്ക് 250.50 രൂപ ടണ്ണിന് കണക്കാക്കിയാണ് ലാന്‍ഡിങ് ഫീസ് ഈടാക്കിയിരുന്നത്. ആഭ്യന്തരവിമാനത്താവളങ്ങളില്‍ ഇത് ടണ്ണിന് 187.90 രൂപയാണ്. 100 ടണ്ണിനുമുകളില്‍ ഇത് ടണ്ണിന് 336.60 രൂപയായി ഉയരും. ഒരുവിമാനത്തിന്റെ ലാന്‍ഡിങ്ങിനുമാത്രമായി 20,000 മുതല്‍ 50,000 രൂപവരെ ചെലവഴിക്കേണ്ടിവന്നു. ഇതിനുപുറമെ മിനുട്ടിന് 8.10 രൂപ നിരക്കില്‍ പാര്‍ക്കിങ് ഫീസും നല്‍കണം. 100 ടണ്ണിനുമുകളില്‍ ഇത് 10.8 രൂപയാണ്. ഇതിനുപുറമെ നാവിഗേഷന്‍ ചാര്‍ജ്, ചരക്ക് കയറ്റിയിറക്കല്‍ ഫീസ് തുടങ്ങിയവയും നല്‍കണം. വിമാന ഇന്ധനത്തിന് 34 ശതമാനം നികുതിചുമത്തിയതും തിരിച്ചടിയായി.


കമ്പനികള്‍തമ്മിലുള്ള മത്സരംമൂലം 1000 രൂപ നിരക്കില്‍വരെ ടിക്കറ്റുകള്‍ വില്‍ക്കേണ്ടിവന്നതും നഷ്ടംകൂട്ടി.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ചെലവുകുറഞ്ഞ വിമാനക്കമ്പനികളുടെയും നഷ്ടം ഏറിയേറി വരുകയാണ്. സര്‍ക്കാര്‍തലത്തില്‍ നടപടികളുണ്ടായില്ലെങ്കില്‍ ഇവയുടെയും തകര്‍ച്ച വിദൂരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.











from kerala news edited

via IFTTT