121

Powered By Blogger

Wednesday, 17 December 2014

കണ്ണടച്ച്‌ ഇരുട്ടാക്കി സയീദ്‌- പെഷാവറിനു പകരം ചോദിക്കാന്‍ ഇന്ത്യയെ ആക്രമിക്കും!









Story Dated: Thursday, December 18, 2014 09:56



mangalam malayalam online newspaper

ന്യൂഡല്‍ഹി: പെഷാവര്‍ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന്‌ ജമാത്‌-ഉദ്‌-ദാവ നേതാവ്‌ ഹഫീസ്‌ സയീദ്‌. ഇതിനു മറുപടിയായി ഇന്ത്യയെ ആക്രമിക്കുമെന്നും സയീദ്‌ പാകിസ്‌താന്‍ ടി.വി.യിലൂടെ ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം നടത്തിയ ഭീഷണിയോട്‌ പാക്‌ നേതാക്കള്‍ മൗനം പാലിക്കുകയാണ്‌.


പെഷാവറില്‍ 132 കുട്ടികളെ വധിച്ച സംഭവത്തില്‍ ഇന്ത്യ അനുശോചനമറിയിച്ചതിനു പിന്നാലെയാണ്‌ ലഷ്‌കര്‍ -ഇ-തൊയ്‌ബ സ്‌ഥാപകന്‍ ഭീഷണിയുമായി രംഗത്തു വന്നിരിക്കുന്നത്‌. ആക്രമണം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്‌താന്‍ പ്രധാനമന്ത്രിയെ ടെലഫോണിലൂടെ അനുശോചനമറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും ഭീകരതയ്‌ക്കെതിരേ കൈകോര്‍ക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.


പാകസ്‌താനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ ശവസംസ്‌കാരം ആരംഭിക്കുന്ന സമയത്ത്‌ ഇന്ത്യയിലെ സ്‌കൂളുകളിലും മൗനമാചരിച്ചു. പാര്‍ലമെന്റും പാകിസ്‌താന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന്‌ മൗനാചരണം നടത്തി.


സയീദിന്റെ തലയ്‌ക്ക് 10 ബില്യന്‍ ഡോളറാണ്‌ യുഎസ്‌ വിലയിട്ടിരിക്കുന്നത്‌. മുംബൈ ആക്രമണത്തിന്റെ പേരില്‍ ഇന്ത്യയും തിരയുന്ന ഭീകരനാണ്‌ സയീദ്‌. എന്നാല്‍ പൊതുവേദികളില്‍ സ്‌ഥിരമായി എത്തുന്ന ഇയാള്‍ക്കെതിരെ പാക്‌ സര്‍ക്കാര്‍ ശക്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ മടിക്കുകയാണ്‌.










from kerala news edited

via IFTTT