Story Dated: Thursday, December 18, 2014 01:49
ബത്തേരി: സ്കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ്സില്‍ നിന്നും വനപാതയില്‍ ഇറക്കിവിട്ടന്ന് പരാതി. ബത്തേരി -പുല്‍പ്പള്ളി റോഡില്‍ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ചേനാട് സ്കൂളിലെ അഞ്ച് മുതല്‍ ഒന്‍പതാംക്ല ാസ്സ്വരെ പഠിക്കുന്ന 24 വിദ്യാര്‍ഥികളെയാണ് ബത്തേരി- പുല്‍പ്പള്ളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സില്‍ നിന്നും കണ്സഷന് അനുവദിക്കാന്‍ പറ്റില്ലന്ന കാരണം പറഞ്ഞ് ഇറക്കി വിട്ടത്. ബത്തേരി മര്‍ക്കസില്‍ താമസിച്ച് പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് ഇവര്‍. സ്കൂള്‍ വിട്ട് ബത്തേരിയിലേക്ക് വരുമ്പോഴാണ് ഇവരെ കണ്സഷന് അനുവദിക്കാന്‍ പറ്റില്ലെന്ന കാരണം പറഞ്ഞ് അഞ്ചാംമൈലില്‍ കണ്ടക്ടര്‍ ഇറക്കിവിട്ടന്നാണ് പരാതി. ഇവിടം ആള്‍താമസം ഇല്ലാത്ത ഇടവും കൊടുംകാടുമാണ്.
സംഭവം അറിഞ്ഞ് നിരവധിയാളുകള്‍ പ്രദേശത്ത് തടിച്ചുകൂടി. വിവരം അറിഞ്ഞ് ബത്തേരിയില്‍ നിന്നും ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസും കലക്ടറുടെ നിര്‍ദേശ പ്രകാരം ബത്തേരി ജോയ്ന്റ് ആര്.ടി.ഒയും കിടങ്ങനാട് വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.പിന്നീട് കുട്ടികളെ വാഹനം എത്തിച്ച് ബത്തേരി മര്‍ക്കസില്‍ എത്തിച്ചു. കുട്ടികള്‍ യൂണിഫോം ധരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണത്രെ ഇവര്‍ക്ക് കണ്ടക്ടര്‍ കണ്സഷന് നിഷേധിച്ചതെന്നാണ് പറയുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രദേശത്തുള്ളത്. ഇതുമായി ബന്ധപെട്ട് ബസ്കണ്ടക്ടര്ക്കെതിരെ നടപടിയെടുക്കുമെന്ന് ബത്തേരി ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.
from kerala news edited
via IFTTT