121

Powered By Blogger

Wednesday, 17 December 2014

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് എഡ്യുകെയര്‍ ചിട്ടി







വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് എഡ്യുകെയര്‍ ചിട്ടി


തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തെ ഭാരിച്ച ചെലവുകള്‍ താങ്ങാനാവാത്ത രക്ഷിതാക്കളെ സഹായിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കെ.എസ്. എഫ്.ഇ. യുടെ സഹകരണത്തോടെ പ്രൊഫഷണല്‍ എഡ്യുകെയര്‍ ചിട്ടി ആരംഭിക്കുന്നു. വര്‍ഷംതോറും മൂന്ന് ലക്ഷം കുട്ടികള്‍ പുതുതായി സ്‌കൂളില്‍ ചേരുന്ന സാഹചര്യത്തില്‍ അവരില്‍ ഒരു ലക്ഷംപേരെ ലക്ഷ്യമിടുന്നതാണ് പദ്ധതി.

പദ്ധതിയില്‍ നിക്ഷേപിക്കുന്ന സംഖ്യയും പലിശയും അടക്കമുള്ള തുകയാണ് കാലാവധിക്കുശേഷം കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ലഭിക്കുക. അഞ്ചുമുതല്‍ പത്തു വരെ ക്ലാസുകളിലുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.


2000, 3000, 5000 എന്നിങ്ങനെ മൂന്ന് ശ്രേണികളിലുള്ള ചിട്ടിയില്‍ കുട്ടി പഠിക്കുന്ന ക്ലാസ് അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ ചേരാം.


ക്ലാസ് അനുസരിച്ച് 90 മുതല്‍ 30 മാസംവരെയാണ് ചിട്ടി കാലാവധി. താത്പര്യമുള്ള രക്ഷിതാക്കളുടെ പട്ടിക തയ്യാറാക്കി സ്‌കൂള്‍ അധികൃതര്‍ സമീപത്തെ കെ.എസ്.എഫ്.ഇ. ഓഫീസര്‍ക്ക് കൈമാറണം. മറ്റ് ചിട്ടികളെപ്പോലെ ലേലം വിളിക്കാനുള്ള അവകാശം രക്ഷിതാവിനുണ്ടാവും.

ചിട്ടിത്തുക നിക്ഷേപത്തിന് 10.75 ശതമാനം പലിശയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍നിന്നുള്ള ചിട്ടിത്തുകയുടെ മൂന്നു ശതമാനം അധ്യാപകര്‍ അല്ലെങ്കില്‍ പി.ടി.എ.ക്ക് പ്രതിഫലമായി നല്‍കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.











from kerala news edited

via IFTTT

Related Posts: