121

Powered By Blogger

Wednesday, 17 December 2014

പയേ്ോളി പഞ്ചായത്തില്‍ ജല ഗുണനിലവാരം ഉറപ്പുവരുത്തുന്നു











Story Dated: Wednesday, December 17, 2014 02:04


കോഴിക്കോട്‌:പയേ്ോളി ഗ്രാമപഞ്ചായത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സമ്പൂര്‍ണ ജല ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി കോഴിക്കോട്‌ സി.ഡബ്ലിയു.ആര്‍.എം. സഹകരണത്തോടെ നടത്തുന്ന കുടിവെളള ഗുണനിലവാര പരിശോധനയ്‌ക്ക് തുടക്കമായി. ഇരിങ്ങല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി. സിന്ധു ഉദ്‌ഘാടനം ചെയ്‌തു.


ആദ്യഘട്ടത്തില്‍ ഇരിങ്ങല്‍ വില്ലേജിലെ പൊതു കിണറുകള്‍,അങ്കണവാടി കിണറുകള്‍,കോളനി കിണറുകള്‍ തുടങ്ങിയവിടങ്ങളില്‍ നിന്നും 500 സാമ്പിളുകള്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. സാമ്പിളുകള്‍ സി.ഡബ്ലി.യൂ.ആര്‍.എം. പരിശോധിച്ച്‌ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും.


2014-15 വര്‍ഷത്തില്‍ പദ്ധതിക്കായി 50,000 രൂപയാണ്‌ ഗ്രാമപഞ്ചായത്ത്‌ വകയിരുത്തിയിട്ടുള്ളത്‌. പരിപാടിയുടെ ഭാഗമായി ശുദ്ധജലം-സുരക്ഷിത ജലം എന്ന വിഷയത്തില്‍ സി.ഡബ്ലി.യൂ.ആര്‍.എം. ശാസ്‌ത്രജ്‌ഞന്‍ ഡോ.പി.എസ്‌. ഹരികുമാര്‍ ക്ലാസെടുത്തു.രണ്ടാം ഘട്ടത്തില്‍ പയേ്ോളി വില്ലേജില്‍ പദ്ധതി നടപ്പാക്കും.


ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മഠത്തില്‍ അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. ആബിദ, പടന്നയില്‍ പ്രഭാകരന്‍, രാജമ്മ ടീച്ചര്‍, പി.സി. രാധാകൃഷ്‌ണന്‍, ജോസ്‌ പള്ളാട്ട്‌ തടത്തില്‍, ശശിധരന്‍ പളളിക്കുടിയന്‍, സി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT