121

Powered By Blogger

Wednesday, 17 December 2014

ആദിവാസി ഊരുകളിലെ ദുരിതം മുതലെടുത്ത്‌ മാവോയിസ്‌റ്റുകള്‍ പ്രവര്‍ത്തനം ശക്‌തിപ്പെടുത്തുന്നതായി സൂചന











Story Dated: Thursday, December 18, 2014 01:49


മാനന്തവാടി: വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ ശക്‌തമായ വേരുറപ്പിക്കാന്‍ മാവോയിസ്‌റ്റ് പ്രസ്‌ഥാനങ്ങള്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തുന്നതായി സൂചന. ആദിവാസി ഊരുകളിലെത്തുന്ന മാവോയിസ്‌റ്റുകള്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്‌ഥമായി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും, പ്രശ്‌നങ്ങളെ നേരിടാന്‍ ആദിവാസികള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി മാവോയിസ്‌റ്റ് സാനിധ്യമുള്ള കോളനികളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.


കൂടാതെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടല്‍ നടത്താനോരുങ്ങുകയാണ്‌ മാവോയിസ്‌റ്റ് പ്രസ്‌ഥാനങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാവോയിസ്‌റ്റ് മുഖപത്രമായ 'കാട്ടുതീ' യില്‍ ബ്ലേഡ്‌ മാഫിയകളെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനം ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. സര്‍ക്കാരിന്റെ ഓപ്പറേഷന്‍ കുബേര നാടകമാണെന്നും, ബ്ലേഡ്‌ മാഫിയകളെ ശക്‌തമായി നേരിടുമെന്നും മാവോയിസ്‌റ്റ് മുഖപത്രത്തില്‍ പറയുന്നു. ബ്ലേഡ്‌ മാഫിയകളുടെ ഭീഷണി നേരിടുന്നവര്‍ മാവോയിസ്‌റ്റ് പ്രാദേശിക നേതാക്കളെ വിവരം അറിയികണമെന്ന ആവശ്യം മാവോയിസ്‌റ്റുകള്‍ ജനങ്ങളിലേക്ക്‌ എന്ന സന്ദേശമാണ്‌ നല്‍കുന്നതെന്നാണ്‌ രഹസ്യാന്യേഷണ വിഭാഗവും കരുതുന്നു.

മാവോയിസ്‌റ്റുകളുടെ പത്രങ്ങളിലൂടെയുള്ള ഇത്തരം ഭീഷണികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അടുത്തിടെ വയനാട്ടിലെ വെള്ളമുണ്ട കുഞ്ഞോം ചാപ്പ വനത്തിലുണ്ടായ പോലീസ്‌ മാവോയിസ്‌റ്റ് ഏറ്റുമുട്ടലുകളുടെ പശ്‌ചാത്തലത്തില്‍ പുതിയ ഭീഷണി നക്‌സല്‍ വിരുദ്ധ സേനയും പോലീസും വളരെ ഗൗരവമായാണ്‌ കാണുന്നത്‌. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശക്‌തമായ സര്‍ക്കാര്‍ വിരുദ്ധ വികാരമാണുള്ളത്‌. ഈ വികാരം മുതലെടുക്കാന്‍ മാവോയിസ്‌റ്റുകള്‍ ശക്‌തമായ ആശയപ്രചരണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദിവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും തന്നെ വേണ്ട രീതിയില്‍ ഗുണഭോക്‌താക്കളിലെത്തുന്നില്ല, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കോടികള്‍ ചിലവഴിക്കുമ്പോഴും അതിന്റെ ഗുണഫലങ്ങളൊന്നും ആദിവാസികള്‍ക്ക്‌ ലഭിക്കുന്നില്ല.


ഇതെല്ലാം രാഷ്ര്‌ടീയ ഇടനിലക്കാരും ഉദ്യോഗസ്‌ഥരും തട്ടിയെടുക്കുന്നതായി മാവോയിസ്‌റ്റുകള്‍ ആദിവാസികള്‍ക്കിടയില്‍ ശക്‌തമായ ആശയ പ്രചരണംനടത്തുന്നതായി ആദിവാസികള്‍തന്നെ പറയുന്നു. തങ്ങളുടെ ക്ഷേമങ്ങള്‍ അന്യേഷിക്കാന്‍ രാഷ്ര്‌ടീയക്കാരോ, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരോ എത്താതിരിക്കുമ്പോള്‍ വനങ്ങളോട്‌ ചേര്‍ന്നു കിടക്കുന്ന ആദിവാസി ഊരുകളില്‍ ക്ഷേമം അന്യേഷിക്കാന്‍ മാവോയിസ്‌റ്റുകള്‍ കൃത്യമായി വന്നു പോകുന്നതായി വെള്ളമുണ്ട ചപ്പ വനത്തോട്‌ ചേര്‍ന്ന ആദിവാസി കോളനിയില്‍ നിന്നും പേര്‌ വെളിപ്പെടുത്താത്ത ഒരു ആദിവാസി യുവാവ്‌ 'മംഗള' ത്തോട്‌ പറഞ്ഞു. വയനാട്‌ വനത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന നിലമ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള ആദിവാസി ഊരുകളില്‍ നിന്നും ഇത്തരം ആശയങ്ങളില്‍ ആകൃഷ്‌ടരായി കൂടുതല്‍ യുവാക്കള്‍ മാവോയിസ്‌റ്റ് പ്രസ്‌ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തു ന്നതായി പറയപ്പെടുന്നു.


കോളനികളിലെ ദുരിത ജീവിതങ്ങളും, പട്ടിണിയും മാറ്റി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ ഒരിടപെടലും നടക്കുന്നില്ല. ഇത്‌ മുതലെടുത്താണ്‌ മാവോയിട്ടുകള്‍ ആദിവാസിയുവാക്കളെ വലയിലക്കുന്നത്‌. പട്ടികവര്‍ഗ്ഗ കോളനികളുടെ ഉന്നമനത്തിന്‌ ഗ്രാമ പഞ്ചായത്തും, ബ്ലോക്ക്‌ പഞ്ചായത്തും, ജില്ലാ പഞ്ചായത്തും മത്സരിച്ച്‌ ഫണ്ട്‌ അനുവദിച്ചിട്ടും ഭാവനരഹിതരായ ആദിവാസികളുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. വയനാട്ടിലെ ആദിവാസി കോളനികളില്‍ അഞ്ചും ആറും വീടുകളാണ്‌ വര്‍ഷലങ്ങളായി നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചനിലയിലുള്ളത്‌. കരാറുകാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാസപടി നല്‍കിയാണ്‌ ആദിവാസികളുടെ വീട്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്‌ മുന്‍പേ മുഴുവന്‍ തുകയും കൈക്കലാക്കുന്നത്‌. ഈ മേഖലയില്‍ ആദിവാസികളുടെ റേഷന്‍ സാധനങ്ങളിലും വന്‍ വെട്ടിപ്പാണ്‌ നടക്കുന്നത്‌.

പലരുടെയും റേഷന്‍ കാര്‍ഡ്‌ മദ്യപാനത്തിനായി 50 ഉം 100 ഉം രൂപക്ക്‌ വരെ റേഷന്‍ കടയുടമക്ക്‌ പണയം വെച്ചിരിക്കുകയാണ്‌.ആദിവാസി വിഭാഗത്തില്‍ നിന്നും മന്ത്രിയുണ്ടായിട്ടുപോലും ചൂഷനത്തിനു തടയിടാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന വാദവും ഇവര്‍ നിരത്തുന്നു. കേരള കര്‍ണാടക, തമിഴ്‌നാട്‌ അതിര്‍ത്തി വനത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഊരുകളില്‍ സര്‍ക്കാര്‍ ആദിവാസികളോട്‌ കാണിക്കുന്ന അവഗണനയുടെയും ചൂഷണത്തിന്റെയും കണക്ക്‌ പറഞ്ഞാണ്‌ മാവോയിസ്‌റ്റ് പ്രവര്‍ത്തനം ശക്‌തിപ്പെടുത്തുന്നത്‌.










from kerala news edited

via IFTTT