Story Dated: Thursday, December 18, 2014 01:49
ഊട്ടി: കോടനാട് റേഷന്‍ കടയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തു. റേഷന്‍കട ജീവനക്കാരന്‍ മനോഹരനെയാണ് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ നല്ലസ്വാമി സസ്‌പെന്‍ഡ് ചെയ്‌തത്. ഇയാള്‍ ജനങ്ങള്‍ക്ക് കൃത്യമായി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല. വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഉണ്ടാക്കി സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ച് വില്‍ക്കുകയാണെന്നും ആരോപണമുണ്ട്.
മാര്‍ച്ച് മാസത്തിലെ റേഷന്‍ സാധനങ്ങള്‍ ഇതുവരെ ജനങ്ങള്‍ക്ക് വിതരണം ചെയ്‌തിട്ടില്ല. അരി, പാമോയില്‍, പരിപ്പ്, ഗോതമ്പ്, ഉഴുന്ന്, പഞ്ചസാര തുടങ്ങിയ സാധനങ്ങളാണ് വിതരണം ചെയ്യാത്തത്. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് റേഷന്‍കടയില്‍ എത്തി സിവില്‍സപ്ലൈസ് ഓഫീസര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ സാധനങ്ങള്‍ നല്‍കിയതായി വ്യാജ രേഖകള്‍ ഉണ്ടാക്കിവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തത്.
from kerala news edited
via IFTTT