Story Dated: Thursday, December 18, 2014 10:33
ദമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയതെന്ന് കരുതുന്ന ശവക്കൂന കണ്ടെത്തി. 230ല്‍ ഏറെ മൃതദേഹങ്ങളാണ് ശവക്കൂനയിലുണ്ടായിരുന്നത്. കിഴക്കന്‍ സിറിയയിലെ ദീര്‍ അല്‍- സോര്‍ പ്രവിശ്യയിലാണ് ശവക്കൂന കണ്ടെത്തിയത്. ഇറാഖിന്റെ അതിര്‍ത്തി പ്രദേശമാണിത്.
ഇസ്ലാമിക് സ്‌റ്റേറ്റുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തിയിരുന്ന അല്‍-ഷീതാത് ഗോത്ര വിഭാഗങ്ങളില്‍പെട്ടവരുടെ മൃതദേഹങ്ങളാണിതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സമിതി കരുതുന്നു. 900 ഓളം അല്‍-ഷീതാതുകള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്ക്. ഓഗസ്റ്റില്‍ മാത്രം 700 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനാണ് ഐ.എസ് തീവ്രവാദികള്‍ അല്‍-ഷീതാതിനെ കൂട്ടക്കൊല നടത്തിയത്.
ദീര്‍ അല്‍- സോറിനു സമീപമുള്ള സൈനിക വ്യോമതാവളം പിടിച്ചെടുക്കാന്‍ ഐ.എസും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈനികരും തമ്മില്‍ പോരാട്ടം തുടരുകയാണ്.
from kerala news edited
via IFTTT