Story Dated: Thursday, December 18, 2014 01:46
പറവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. അമ്മന്‍കോവിലിന് സമീപമുള്ള ടെലിഫോണ്‍ എക്‌സ്ചേഞ്ചുപരിസദരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.എ. ബേബി, വി.ബി. സുതന്‍, എം.കെ. നാരായണന്‍, പി.എ. രവി എന്നിവര്‍ നേതൃത്വം നല്‍കി. എം.കെ. ചിദംബരം മാര്‍ച്ചിനുശേഷം നടന്ന ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഒ.എ. ആന്റണി അധ്യക്ഷത വഹിച്ചു. കൃഷ്‌ണപിള്ള, ടി.എ. ബേബി, വി.ബി. സുതന്‍, കെ.എല്‍. ജോസഫ് പ്രസംഗിച്ചു. ഒട്ടേറെ പേര്‍ ധര്‍ണയില്‍ പങ്കെടുത്തു. സമരത്തിന് പിന്തുണപ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും എത്തിയിരുന്നു.
from kerala news edited
via IFTTT