Story Dated: Thursday, December 18, 2014 01:48
പാലക്കാട്: നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നെല്‍കര്‍ഷക സംയുക്‌ത കണ്‍വന്‍ഷന്‍ 19ന് കുഴല്‍മന്ദം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്‌ഥാന നെല്‍കര്‍ഷക ഐക്യവേദി, ദേശീയ കര്‍ഷക സംരക്ഷണസമിതി, നെല്‍വിത്തുത്‌പാദക ഏകോപന സമിതി, നെല്‍കര്‍ഷക സംരക്ഷണ സമിതി, കര്‍ഷക മുന്നേറ്റം, നല്ലഭൂമി എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍.
19ന് രാവിലെ 10ന് കുഴല്‍മന്ദത്തു നടക്കുന്ന കണ്‍വന്‍ഷന്‍ നെല്‍കര്‍ഷക ഐക്യവേദി സംസ്‌ഥാന ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്‌ഘാടനം ചെയ്യും. ദേശീയ കര്‍ഷക സംരക്ഷണസമിതി പ്രസിഡന്റ് കെ.കെ. ശ്രീധരന്‍മാസ്‌റ്റര്‍ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമുഖര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ നെല്‍ണ്ടകര്‍ഷക ഐക്യവേദി കണ്‍വീനര്‍ പി. ശിവശങ്കരന്‍ ആചാരി, ദേശീയ കര്‍ഷക സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, വിത്തുദ്‌പാദക ഏകോപനസമിതി പ്രസിഡന്റ് സി. ബാലകൃഷ്‌ണന്‍, നല്ലഭൂമി ചെയര്‍മാന്‍ കല്ലൂര്‍ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT