121

Powered By Blogger

Saturday, 31 January 2015

ആനപ്പാറ വീട്ടിക്കാട്‌, പക്കാളിപള്ളം പ്രദേശങ്ങളിലെ ഭൂനികുതി സ്വീകരിക്കാന്‍ അദാലത്തില്‍ തീരുമാനമായി

Story Dated: Sunday, February 1, 2015 03:00കല്‍പ്പറ്റ: ആനപ്പാറ വീട്ടിക്കാട്‌, പക്കാളിപള്ളം എന്നീ പ്രദേശങ്ങളിലെ കര്‍ഷകരുടെ ആവശ്യമായ ഭൂനികുതി സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നടത്തിയ അദാലത്തില്‍ തീരുമാനമായി.ഇതുമായി ബന്ധപ്പെട്ട്‌ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. രവിയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം മന്ത്രിയെ കാണുകയും കാലകാലങ്ങളായി ഉദ്യോഗതലത്തില്‍ നടക്കുന്ന അനാസ്‌ഥയെക്കുറിച്ച്‌ ബോധ്യപ്പെടുത്തുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌...

ദേശീയ കാര്‍ഷികോത്സവം: സാങ്കേതിക സെമിനാറുകള്‍ക്ക്‌ ഇന്ന്‌ സമാപനം

Story Dated: Sunday, February 1, 2015 03:00കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ആകാശവാണി കോഴിക്കോട്‌ നിലയം, ആത്മ വയനാട്‌ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍ പരമ്പരയ്‌ക്ക് ഇന്ന്‌ സമാപനം. 'കാര്‍ഷികരംഗത്തെ വിപണന സാധ്യതകള്‍' എന്ന വിഷയത്തിലാണ്‌ ദശദിന പരമ്പരയിലെ അവസാന സെമിനാര്‍. 'ഹൈടെക്‌ കൃഷിയും സ്‌ത്രീ ശാക്‌തീകരണവും' എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാര്‍...

തൈപ്പൂയ്യ മഹോത്സവത്തിന്‌ കൊടിയേറ്റി

Story Dated: Sunday, February 1, 2015 03:00കല്ലുപാടി: കല്ലുപാടി ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന്‌ ക്ഷേത്രം തന്ത്രി കൊടിയേറ്റി. ചടങ്ങുകള്‍ക്ക്‌ മേല്‍ശാന്തി സുജിത്ത്‌ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പൂജാരിമാര്‍ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. പ്രസിഡന്റ്‌ വി.കെ. ഗോപി, സെക്രട്ടറി പി.പി. ഷണ്‍മുഖന്‍, ഡോ. പി.എം.എന്‍ ദാസ്‌, കെ.എ. മോഹനന്‍, ടി.എന്‍. പ്രകാശന്‍, വി.കെ. സുരേന്ദ്രന്‍, കെ.ആര്‍. കൃഷ്‌ണന്‍, ഒ.എം. സാബു, ഉഷതമ്പി, ബിന്ദു...

കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ എ.ഡി.എസ്‌ അംഗത്തിനെതിരെ നടപടിയെടുക്കണം

Story Dated: Sunday, February 1, 2015 03:00മാനന്തവാടി: തൊണ്ടര്‍നാട്‌ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്‌ അര്‍ച്ചനാ കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ്‌ നടത്തിയ എ.ഡി.എസിനെതിരെയും ഇതിനുസഹായിച്ച ബി.ജെ.പി നേതാവിനെതിരെയും നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശവാസിയും, പൊതുപ്രവര്‍ത്തകനുമായ രാജന്‍ മാവള്ളില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മാനന്തവാടി മണ്ഡലം ബി.ജെ.പി പ്രസിഡന്റിന്റെ ഭാര്യ എ.ഡി.എസായ കുടുംബശ്രീയില്‍ നിന്നും 23169 രൂപ തട്ടിപ്പ്‌ നടത്തിയതായി...

മാവോയിസ്‌റ്റ് സംശയം: വയനാട്ടിലെ മനുഷ്യാവകാശ-പോരാട്ടം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തി

Story Dated: Sunday, February 1, 2015 03:00മാനന്തവാടി: വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും പോരാട്ടം പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തി. സര്‍ച്ച്‌ വാറണ്ടോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ്‌ അഞ്ച്‌ വീടുകളില്‍ വെള്ളിയാഴ്‌ച്ച അര്‍ദ്ധരാത്രിയിലും, ശനിയാഴ്‌ച്ച പുലര്‍ച്ചെയുമായി വിവിധ സംഘങ്ങളായെത്തിയ പോലീസ്‌ അരിച്ചുപെറുക്കി റെയ്‌ഡ് നടത്തിയത്‌. കമ്പളക്കാട്‌ താമസിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകനായ ഡോ. പി.ജി ഹരിയുടെ വീട്ടില്‍ വെള്ളിയാഴ്‌ച്ച...

നിരവില്‍പ്പുഴ ചേമ്പിലോട്ട്‌ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്ക്‌ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌

Story Dated: Sunday, February 1, 2015 03:00വെള്ളമുണ്ട: തൊണ്ടര്‍നാട്‌ പഞ്ചായത്തില്‍ ആദിവാസികള്‍ക്ക്‌ ഭൂമിയും വീടും അടിസ്‌ഥാന സൗകര്യങ്ങളുമില്ലെന്നാരോപിച്ച്‌ മാവോവാദികള്‍ പ്രവര്‍ത്തനം സജീവമാകുമ്പോള്‍ നിലവിലുള്ള വീടും സ്‌ഥലവും ജപ്‌തി ചെയ്യുമെന്നറിയിച്ച്‌ ദേശസാല്‍കൃത ബാങ്കിന്റെ നോട്ടീസ്‌. നിരവില്‍പ്പുഴ മട്ടിലയത്തെ ചേമ്പിലോട്ട്‌ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്കാണ്‌ കോറോം കനറാ ബാങ്കില്‍ നിന്നും നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.പണിയ, കുറുമ...

നാട്ടുകാര്‍ നാടുവിട്ടോടുന്നു; ഇറാഖി സഹോദരങ്ങള്‍ ഇന്ത്യയില്‍ അഭയംതേടി

Story Dated: Sunday, February 1, 2015 09:35അലിഗര്‍: ഐഎസിന്റെ ഉദയത്തോടെ അക്രമവും മരണങ്ങളും നിത്യസംഭവമായി മാറിയിട്ടുള്ള ഇറാഖില്‍ നിന്നും ജനങ്ങള്‍ നാടുവിട്ടോടുന്നു. കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലേക്ക്‌ വരെ അഭയാര്‍ത്ഥികള്‍ എത്തുന്നുണ്ട്‌. അലിഗഡില്‍ താമസിക്കുന്ന ബാഗ്‌ദാദുകാരായ ഡോക്‌ടര്‍ സഹോദരങ്ങള്‍ക്ക്‌ പറയാനുള്ളതും മറ്റൊന്നുമല്ല. ഇറാഖിലേക്ക്‌ മടങ്ങുന്നത്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത ഇവര്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയാനാകുമോ എന്ന ആലോചനകളിലാണ്‌.ടൈംസ്‌...

ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ്‌ പൗരനേയും ഐഎസ്‌ വധിച്ചു

Story Dated: Sunday, February 1, 2015 08:29അമ്മാന്‍: ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ്‌ പൗരനേയും ഐഎസ്‌ തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ട്‌. കെന്‍ജി ഗോട്ടോയെന്ന ഫ്രീലാന്‍സ്‌ പത്ര പ്രവര്‍ത്തകനെയാണ്‌ ഭീകരര്‍ വധിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ ശനിയാഴ്‌ച രാത്രി ഒരു വീഡിയോ പുറത്തുവന്നു. ഒരാഴ്‌ച മുമ്പാണ്‌ സൈനിക കരാറുകാരനായ ജാപ്പനീസ്‌ പൗരന്‍ ഹരുന യുവാകയെ ഐ.എസ്‌ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയത്‌.ഹരൂന യുവാക്കയുടെ കൊലപാതകത്തിന്‌ സമാനമായ ദൃശ്യമാണ്‌...

17കാരിയെ തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

Story Dated: Sunday, February 1, 2015 08:00തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ട്‌ പോയി തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയില്‍. ആര്യനാട്‌ വിനോഭാനികേതന്‍ കീഴ്‌പാലൂര്‍ കിഴക്കുംകര തോട്ടരികത്ത്‌ പുത്തന്‍വീട്ടില്‍ ഷാനാണ്‌(22) പോലീസ്‌ പിടിയിലായത്‌.ഒരു മാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഷാഡോ പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ്‌ പോലീസാണ്‌ ഷാനിനെ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ ആര്യനാടുള്ള യുവാവിന്റെ ബന്ധു...

കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര

Story Dated: Sunday, February 1, 2015 07:53തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്‌.ആര്‍.ടി.സിയുടെ ഈ സൗജന്യം ലഭിക്കുക.ഇതോടെ ടൗണ്‍ ടു ടൗണ്‍ ഒഴികേയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം ലഭിക്കും. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളില്‍ വിദ്യാര്‍ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ്‌ ലഭിക്കും. മാര്‍ച്ച്‌...