Story Dated: Monday, February 23, 2015 06:31
മുംബൈ: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ വരുന്ന ബുധനാഴ്‌ച മുതല്‍ നടത്താനിരുന്ന പണി മുടക്ക് പിന്‍വലിച്ചു. 15 ശതമാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ തീരുമാനിച്ചതോടെയാണ് സമരം ഒഴിവായത്. പ്രവൃത്തി ദിവസം ആഴ്‌ചയില്‍ അഞ്ചാക്കണമെന്നുള്ള ജീവനക്കാരുടെ ആവശ്യം അസോസിയേഷന്‍ ഭാഗികമായി അംഗീകരിച്ചു. മുംബൈയില്‍ ഇന്ത്യന്‍ ഐ.ബി.എ പ്രതിനിധികളും ജീവനക്കാരുടെ പതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്.
മാസത്തില്‍ എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകള്‍ പൂര്‍ണ അവധിയാക്കും. അതേ സമയം ഒന്നും മൂന്നും ശനിയാഴ്‌ചകള്‍ പൂര്‍ണ പ്രവര്‍ത്തി ദിവസമാകും. നിലവില്‍ രാവിലെ പത്തു മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് പ്രവര്‍ത്തി സമയം.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്ക് ആഹ്വാനം ചെയ്‌തിരുന്നത്. അടുത്ത മാസം 16 മുതല്‍ ആരംഭിക്കാനിരിക്കുന്ന അനശ്‌ചിതകാല പണിമുടക്കിനു മുന്നോടിയായിട്ടാണ് നാലു ദിവസത്തെ പണി മുടക്ക് പ്രഖ്യാപിച്ചിരുന്നത്. 19 ശതമാനം ശമ്പള വര്‍ദ്ധനവാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.
from kerala news edited
via IFTTT