ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
Posted on: 24 Feb 2015
മസ്‌കറ്റ്: ഒമാന്‍ സമദ് ഷാനിലെ റൂദയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരരടക്കം മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശികളായ സാബു പ്രസാദ്, സഹോദരന്‍ ബാബു പ്രസാദ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിരെവന്ന സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരെയും ഉടന്‍തന്നെ സമദ്ഷാന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാബുവും ബാബുവും തല്‍ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവ് ഇബ്ര ആസ്പത്രിയിലാണ് മരിച്ചത്.
സാബു പ്രസാദിന്റെയും ബാബു പ്രസാദിന്റെയും മൃതദേഹങ്ങള്‍ സമദ്ഷാന്‍ ആസ്പത്രിയിലും സജീവിന്റെ മൃതദേഹം ഇബ്ര ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

from kerala news edited
via IFTTT